Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ നന്‍പന്‍ മനസ് തുറന്നു, തല എന്ന വിശേഷണത്തെക്കുറിച്ച് - അലറിവിളിച്ച് ഗ്യാലറി

ഒടുവില്‍ നന്‍പന്‍ മനസ് തുറന്നു, തല എന്ന വിശേഷണത്തെക്കുറിച്ച് - അലറിവിളിച്ച് ഗ്യാലറി
ചെന്നൈ , വ്യാഴം, 2 മെയ് 2019 (14:11 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചാല്‍ ചന്നൈ സൂപ്പര്‍ കിം‌ഗസ് ആരാധകരുടെ പ്രിയതാരം മഹേന്ദ്ര സിംഗ് ധോണിയാണ്. സിനിമാ താരങ്ങളെ വെല്ലുന്ന വീരപരിവേഷമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് തമിഴ്നാട് നല്‍കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് കിരീട വിജയങ്ങളിലേക്ക് നയിച്ച ധോണിക്കായി കയ്യടിക്കാന്‍ ഒട്ടും മടിയില്ലാത്ത ഗ്യാലറികളും ആരാധകരുമാണ് ചെന്നൈയിലുള്ളത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് ശേഷം ആരാധകര്‍ക്ക് തന്നോടുള്ള് ഇഷ്‌ടം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി ധോണി.

തമിഴ്‌നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് എല്ലാവരും വിളിക്കുന്നതെന്നാണ് ധോണി തുറന്നു പറഞ്ഞത്. ഈ വിശേഷണത്തെ ‘വെരി സ്‌പെഷ്യാല്‍’ ആയിട്ടാണ് ഞാന്‍ കരുതുന്നത്“ - എന്നും ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച മുന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.

മത്സരശേഷം ആരാധകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മടിച്ചില്ല. സഹതാരങ്ങള്‍ക്കൊപ്പം മൈതാനം ചുറ്റിയ ധോണി ആരാധകര്‍ക്ക് തന്‍റെ കയ്യൊപ്പിട്ട ടെന്നീസ് ബോളുകളും ജഴ്‌സികളും സമ്മാനമായി നല്‍കി. കൂടാതെ, ചെപ്പോക്ക് ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍ കണ്ട് അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിങ്സ് ഇലവൻ പഞ്ചാബിനെ സസ്പെൻഡ് ചെയ്തേക്കും; ടീം സഹ ഉടമ ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയാവും