Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിനെ മുംബൈ കൈവിടും നിലനിർത്തുന്ന താരങ്ങളിൽ ഇഷാൻ കിഷനും സ്ഥാനമുണ്ടാകില്ല, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

Rohit sharma,Mumbai indians

അഭിറാം മനോഹർ

, ബുധന്‍, 29 മെയ് 2024 (17:41 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതിന് പിന്നാലെ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്‍പ് ടീമുകള്‍ ഏതെല്ലാം താരങ്ങളെയാകും നിലനിര്‍ത്തുക എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സജീവമാണ്. പോയന്റ് പട്ടികയില്‍ ഇത്തവണ അവസാന സ്ഥാനക്കാരാണെങ്കിലും ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണിന് മുന്നോടിയായി ഏതെല്ലാം താരങ്ങളെയാകും നിലനിര്‍ത്തുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര.
 
രോഹിത് ശര്‍മ മുംബൈയ്ക്കായി തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞതായും 15.5 കോടിയെന്ന വമ്പന്‍ വിലയ്ക്ക് ഇഷാന്‍ കിഷനെ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. ഇഷാന് വേണ്ടി 15.5 കോടി മുടക്കാന്‍ മുംബൈ തയ്യാറായേക്കില്ല. രോഹിത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മുംബൈ കൈവിടും. മുംബൈയില്‍ രോഹിത്തിന്റെ സമയം കഴിഞ്ഞെന്നാണ് ഞാന്‍ കരുതുന്നുന്നത്. മുംബൈ ഉറപ്പായും നിലനിര്‍ത്തുന്ന താരങ്ങളില്‍ ആദ്യത്തെയാള്‍ ബുമ്രയും രണ്ടാമത്തെയാള്‍ സൂര്യകുമാര്‍ യാദവുമായിരിക്കും. നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും മുംബൈ നിലനിര്‍ത്തും. പിന്നീട് നിലനിര്‍ത്തുക യുവതാരമായ തിലക് വര്‍മയേയാകും. വിദേശതാരങ്ങളില്‍ ആരെയും മുംബൈ നിലനിര്‍ത്താന്‍ സാധ്യതയില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: വിദേശലീഗുകളിൽ കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും, പാകിസ്ഥാൻ താരങ്ങൾ വരെ കരീബിയൻ പിച്ചുകളെ അടുത്തറിയുന്നവർ