Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

ടീമിന്റെ വിശ്വസ്ത താരമാണെങ്കിലും ഐപിഎല്‍ 2026 സീസണിന്റെ ആദ്യ മത്സരത്തില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ഷദീപ് സിങ്.

IPL News, Arshdeep singh, PBKS vs GT, Cricket News
ഇക്കുറി ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ്. മികച്ച ബാറ്റിങ് നിരയ്‌ക്കൊപ്പം ശക്തമായ ബൗളിങ് നിരയും പഞ്ചാബിനുണ്ട്. ഇന്ത്യന്‍ താരമായ അര്‍ഷദീപ് സിങാണ് പഞ്ചാബിന്റെ പേസ് ബൗളിങ്ങിന്റെ കുന്തമുന. ടീമിന്റെ വിശ്വസ്ത താരമാണെങ്കിലും ഐപിഎല്‍ 2026 സീസണിന്റെ ആദ്യ മത്സരത്തില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ഷദീപ് സിങ്.
 
ഗുജറാത്തിനെതിരെ നാലോവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത താരം ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറാണ് ഇന്നലെ എറിഞ്ഞുതീര്‍ത്തത്. 11 പന്തുകളാണ് ഒരോവറില്‍ താരം എറിഞ്ഞത്. ഗുജറാത്ത് ഇന്നിങ്ങ്‌സിലെ അവസാന ഓവറിലായിരുന്നു സംഭവം. അഞ്ച് വൈഡുകളും ഒരു നോബോളുമാണ് അര്‍ഷദീപ് ആ ഓവറില്‍ എറിഞ്ഞത്. ഒരു ബൗണ്ടറി ഉള്‍പ്പടെ 12 റണ്‍സും ഓവറില്‍ താരം വിട്ടുകൊടുത്തു. 
 
ഇതിന് മുന്‍പ് 5 ബൗളര്‍മാരാണ് ഒരോവറില്‍ 11 പന്തുകള്‍ എറിഞ്ഞിട്ടുള്ളത്. മുഹമ്മദ് സിറാജ്, തുഷാര്‍ ദേഷ്പാണ്ഡെ, ഷാര്‍ദൂല്‍ ഠാക്കൂര്‍, സന്ദീപ് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇതിന് മുന്‍പ് ഐപിഎല്ലില്‍ ഒരോവറില്‍ 11 പന്തുകള്‍ എറിഞ്ഞിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു