Publish Date: Sun, 03 Nov 2024 (15:45 IST)
Updated Date: Sun, 03 Nov 2024 (15:32 IST)
ചാമ്പ്യന്‍സ് ട്രോഫി, ആഷസ് പരമ്പര കൂടാതെ ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ ഹോം പരമ്പര എന്നിങ്ങനെ തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറിന് പ്രാധാന്യം നല്‍കാനായി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ് 2025ലെ ഐപിഎല്‍ സീസണ്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്‌സ് ഭാവി സീസണുകളില്‍ യോഗ്യനാവാനായി ഓക്ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 2025 സീസണില്‍ താരം കളിക്കില്ല.
പുതിയ ഐപിഎല്‍ നിയമപ്രകാരം വിദേശകളിക്കാര്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ തുടര്‍ന്നുള്ള 2 മിനിലേലങ്ങളിലും അവര്‍ക്ക് വിലക്കുണ്ടാകും. ഈ സാഹചര്യം വരാതിരിക്കാനാണ് താരം മെഗാതാരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട പരമ്പരകളും ടൂര്‍ണമെന്റുകളും നടക്കാനിരിക്കുന്നതിനാല്‍ സ്റ്റോക്‌സിന് പുറമെ മറ്റ് ഇംഗ്ലണ്ട് കളിക്കാരും ഇത്തവണ ഐപിഎല്‍ കളിച്ചേക്കില്ല. എങ്കിലും 2026, 2027 ഐപിഎല്ലുകളില്‍ പരിഗണിക്കപ്പെടാനായി ഇവര്‍ മെഗാതാരലേലത്തില്‍ രജിസ്റ്റര്‍ ചെയ്യും.