Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല

തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സ്വിങ്ങും പേസും നിറഞ്ഞതായിരുന്നു ഡല്‍ഹിക്കെതിരായ താരത്തിന്റെ പ്രകടനം.

Bhuvaneshwar Kumar, Powerplay Bowling, RCB, IPL
ഐപിഎല്‍ 2026 സീസണില്‍ വീണ്ടും തന്റെ ക്ലാസ് തെളിയിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് തുടരുന്ന അവഗണനയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഡല്‍ഹിക്കെതിരായ ഭുവനേശ്വറിന്റെ മാജിക്കല്‍ സ്‌പെല്‍. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സ്വിങ്ങും പേസും നിറഞ്ഞതായിരുന്നു ഡല്‍ഹിക്കെതിരായ താരത്തിന്റെ പ്രകടനം.
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ മൂന്ന് ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. പുതിയ പന്തില്‍ കൃത്യതയാര്‍ന്ന ലൈനും സ്വിംഗും ഉപയോഗിച്ച് എതിരാളികളുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തതായിരുന്നു ആര്‍സിബിയുടെ ഏകപക്ഷീയമായ വിജയത്തില്‍ പ്രധാനമായത്.
 
ഈ പ്രകടനത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ 20 തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി ഭുവനേശ്വര്‍ മാറി. ജസ്പ്രീത് ബുമ്രയ്ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ഏക പേസറാണ് അദ്ദേഹം. ലസിത് മലിംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും പിന്നിലാക്കിയാണ് ഭുവനേശ്വര്‍ മുന്നേറിയത്. കൂടാതെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ  പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഭുവനേശ്വറിനായി.
 
 
2022 ന് ശേഷം ഇന്ത്യക്കായി ഭുവനേശ്വര്‍ കളിച്ചിട്ടില്ല. എന്നാല്‍ പുതിയ പന്തിലെ സ്വിംഗ്, ഡെത്ത് ഓവറിലെ നിയന്ത്രണം, സമ്മര്‍ദ്ദ ഘട്ടങ്ങളിലെ അനുഭവസമ്പത്ത് എന്നിവ പരിഗണിക്കുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഇനിയും ദേശീയ ടീമിന് വിലമതിക്കാനാവാത്ത ഓപ്ഷനാണ് താരമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. 8 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയിരിക്കുന്നത്.  2023ന് ശേഷം പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 32 വിക്കറ്റുമായി ട്രെന്‍ഡ് ബോള്‍ട്ടിനൊപ്പം ഒന്നാം സ്ഥാനത്താണ് നിലവില്‍ താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം