Webdunia - Bharat's app for daily news and videos

Install App

ഒരിക്കലും തകർക്കില്ലെന്ന് കരുതിയ കിംഗ് കോലിയുടെ റെക്കോർഡിൽ കണ്ണുവെച്ച് ബട്ട്ലർ, നേടാനാവുമോ സീസണിൽ അഞ്ചാം സെഞ്ചുറി?

Webdunia
ശനി, 28 മെയ് 2022 (11:17 IST)
ഒരു ഐപിഎൽ  സീസണിൽ നാല് സെഞ്ചുറികൾ സ്വന്തമാക്കുക. ഒരു സീസണിൽ മാത്രം ആയിരത്തിനടുത്ത് റൺസ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ മറ്റാരും അടുത്തകാലത്തൊന്നും എത്തിപ്പിടിക്കില്ലെന്ന് കരുതിയ നേട്ടമാണ് 2016 ഐപിഎൽ സീസണിൽ ഇന്ത്യയുടെ വിരാട് കോലി കുറിച്ചത്. സീസണിൽ നാല് സെഞ്ചുറികളാണ് അന്ന്  താരം അടിച്ചുകൂട്ടിയത്.
 
എന്നാൽ 2022 ഐപിഎൽ സീസൺ പകുതിയാവുമ്പോഴേക്കും കോലിയുടെ റെക്കോർഡിന് ഭീഷണിയായി രാജസ്ഥാൻ താരം ജോസ് ബട്ട്ലർ ഉയർന്നുവന്നു. എന്നാൽ സീസൺ പകുതിയിൽ താരത്തിന്റെ താളം പിഴച്ചതോടെ വലിയ സ്കോറുകളുടെ പ്രവാഹം നിൽക്കുകയും ചെയ്തു. ഇത് കോലിയുടെ റെക്കോർഡിനെ സുരക്ഷിതമാക്കുമെന്ന് സൂചിപ്പിച്ചെങ്കിലും പ്ളേ ഓഫിലെ പ്രകടനത്തോടെ നാല് സെഞ്ചുറികളെന്ന കോലിയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ജോസേട്ടൻ.
 
ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൂലിയിൽ നിന്ന് ഇനി സ്വന്തമാക്കാൻ കഴിയില്ലെങ്കിലും നാല് സെഞ്ചുറികളെന്ന നേട്ടം മറികടക്കാൻ ബാറ്റ്‌ലറിന് മുന്നിൽ ഒരവസരം കൂടിയുണ്ട്. നിലവിൽ സീസണിൽ 800ലേറെ റൺസ് ബട്ട്ലർ സ്വന്തമാക്കികഴിഞ്ഞു. 
 
വിരാട് കോലിക്കും ഡേവിഡ് വാര്ണര്ക്കും ശേഷം സീസണിൽ 800ലേറെ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ജോസ് ബാറ്റ്‌ലർക്ക് സ്വന്തമായി. കലാശപോരാട്ടത്തിന്നാളെ രാജസ്ഥാൻ ഇറങ്ങുമ്പോൾ ടീമിന്റെ വിജയപ്രതീക്ഷകൾ ജോസ് ബട്ട്ലറുടെ പ്രകടനത്തെ  ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു സെഞ്ചുറി പ്രകടനത്തോടെ ബട്ട്ലർ രാജസ്ഥാൻ വിജയം ഉറപ്പാക്കുകയാണെങ്കിൽ വിരാട് കോലിയുടെ തകർക്കാനാവില്ലെന്ന് കരുതിയ റെക്കോർഡ് കൂടിയാകും ഫൈനലിൽ തകർന്നുവീഴുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments