Select Your Language

Notifications

webdunia
webdunia
webdunia
webdunia

പർപ്പിൾ ക്യാപ്പും, ഓറഞ്ച് ക്യാപ്പും രാജസ്ഥാൻ താരങ്ങൾക്ക്, ഐപിഎല്ലിൽ ഇത് മൂന്നാം തവണ

പർപ്പിൾ ക്യാപ്പും, ഓറഞ്ച് ക്യാപ്പും രാജസ്ഥാൻ താരങ്ങൾക്ക്, ഐപിഎല്ലിൽ ഇത് മൂന്നാം തവണ
, തിങ്കള്‍, 30 മെയ് 2022 (17:43 IST)
ഐപിഎൽ കിരീടനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും വ്യക്തിഗത പുരസ്കാരങ്ങളെല്ലാം തന്നെ വാരിക്കൂട്ടിയിരിക്കുകയാണ് രാജസ്ഥാന്റെ ജോസ് ബട്ട്ലാറും സ്പിന്നർ യുസ്സ്‌വേന്ദ്ര ചാഹലും. സീസൺ അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറും ഏറ്റവും റൺസ് കണ്ടെത്തിയ ബാറ്സ്മാനും രാജസ്ഥാൻ ടീമിലാണ്.
 
17 കളികളിൽ നിന്ന് 27 വിക്കറ്റുകളോടെയാണ് ചഹൽ ഇത്തവണ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്  26 വിക്കറ്റുകളുമായി ആർസിബിയുടെ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയാണ് പട്ടികയിൽ രണ്ടാമത്. അതേസമയം 17 മാച്ചിൽ നിന്ന് 57.33 ശരാശരിയിൽ 863 റൺസ് അടിച്ചെടുത്താൻ ബട്ട്ലർ ഇത്തവണ ഐപിഎൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്.
 
ഇതോടെ ഒരേ ടീമിലെ രണ്ടു താരങ്ങൾ പർപ്പിൾ,ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുക എന്ന അപൂർവതയും ഇത്തവണത്തെ ഐപിഎല്ലിലുണ്ടായി. എന്നാൽ ഇതാദ്യമായല്ല ഐപിഎല്ലിൽ ഇങ്ങനെയുണ്ടാവുന്നത്. 2013 ചെന്നൈ സൂപ്പർ കിങ്സിനായി 733 റൺസുമായി മൈക്കൽ ഹസി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയപ്പോൾ 32 വിക്കറ്റുകളുമായി ചെന്നൈയുടെ തന്നെ ദ്വേയ്ൻ ബ്രാവോയായിരുന്നു പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്.
 
2017ൽ 641 റൺസുമായി ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ഓറഞ്ച് സ്വന്തമാക്കിയപ്പോ; 26 വിക്കറ്റുകളുമായി ആ വർഷത്തെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയത് ഭുവനേശ്വർ കുമാർ ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടണം'; തന്റെ ലക്ഷ്യം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ