Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

12 കളികളിൽ ആറ് ജയത്തോടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ ഇപ്പോൾ

Chennai Super Kings
Chennai Super Kings: പ്ലേ ഓഫ് പ്രതീക്ഷകളുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനു ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്‌നൗ ഏഴ് വിക്കറ്റിനു ചെന്നൈയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 20 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ലഖ്‌നൗ ലക്ഷ്യംകണ്ടു. 
 
38 പന്തിൽ ഒൻപത് ഫോറും ഏഴ് സിക്‌സും സഹിതം 90 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിന്റെ വിജയശിൽപ്പി. നിക്കോളാസ് പൂറാൻ17 പന്തിൽ പുറത്താകാതെ 32 റൺസ് നേടി. ജോഷ് ഇഗ്ലിസും (32 പന്തിൽ 36) തിളങ്ങി. 
 
12 കളികളിൽ ആറ് ജയത്തോടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ ഇപ്പോൾ. ഇന്നലെ ജയിച്ചിരുന്നെങ്കിൽ നാലാം സ്ഥാനത്തേക്ക് ചെന്നൈ എത്തുമായിരുന്നു. ലഖ്‌നൗവിനെതിരായ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇനി ചെന്നൈയ്ക്കു രക്ഷയുള്ളൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം