Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം തോല്‍വി; ആര്‍സിബിക്ക് തലവേദന തുടരുന്നു

മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടിയത്

രേണുക വേണു
ശനി, 19 ഏപ്രില്‍ 2025 (07:59 IST)
Tim David - RCB

Royal Challengers Bengaluru: സീസണിലെ മൂന്നാം തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് പഞ്ചാബ് കിങ്‌സിനോടു ആര്‍സിബി തോല്‍വി വഴങ്ങിയത്. ഹോം ഗ്രൗണ്ടിലാണ് ഈ സീസണില്‍ ആര്‍സിബി മൂന്ന് തവണയും തോറ്റത്. എവേ മത്സരങ്ങളിലെല്ലാം ജയിക്കുകയും ചെയ്തു. 
 
മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടിയത്. പഞ്ചാബ് 12.1 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. 
 
മഴയെ തുടര്‍ന്ന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 42-7 എന്ന നിലയില്‍ ആര്‍സിബി തകര്‍ന്നതാണ്. അവിടെ നിന്ന് ടിം ഡേവിഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം ആതിഥേയരെ നാണക്കേടില്‍ നിന്നു രക്ഷിച്ചു. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. പഞ്ചാബിനായി നേഹാള്‍ വദേര 19 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല. 2017 മുതലുള്ള സീസണുകള്‍ പരിഗണിച്ചാല്‍ ആര്‍സിബി ചിന്നസ്വാമിയില്‍ കളിച്ചിരിക്കുന്നത് 36 തവണ. ഇതില്‍ 15 ജയം മാത്രം, 21 കളികള്‍ തോറ്റു. ആതിഥേയത്വം വഹിക്കുന്ന ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തോറ്റതിന്റെ റെക്കോര്‍ഡും ആര്‍സിബിക്കു തന്നെ. ബെംഗളൂരുവില്‍ 46 തവണയാണ് ആര്‍സിബി ഐപിഎല്ലില്‍ തോറ്റിരിക്കുന്നത്. ഡല്‍ഹിയിലെ ഗ്രൗണ്ടില്‍ 45 തവണ തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് രണ്ടാമത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

അടുത്ത ലേഖനം
Show comments