Chennai Super Kings : ഡൽഹിക്കെതിരെ വിജയം, 4 മത്സരങ്ങൾ ബാക്കി, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ചെന്നൈ
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 5 മത്സരങ്ങളിലാണ് വിജയിച്ചത്.
Publish Date: Wed, 06 May 2026 (12:32 IST)
Updated Date: Wed, 06 May 2026 (12:34 IST)
ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ന്റെ അവസാന ഘട്ടത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവില്‍ 10 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാമതാണെങ്കിലും 4 മത്സരങ്ങള്‍ ബാക്കിനില്ക്കുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. മികച്ച ബൗളിംഗ് നിരയെന്ന തരത്തിലേക്ക് ഉയരാനായതും ബാറ്റിങ്ങില്‍ സഞ്ജു സാംസണ് പുറമെ റുതുരാജിനും കാര്‍ത്തിക് ശര്‍മയ്ക്കുമെല്ലാം റണ്‍സ് കണ്ടെത്താനായതുമാണ് ചെന്നൈയുടെ ഉണര്വിന് പിന്നില്‍. നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 5 മത്സരങ്ങളിലാണ് വിജയിച്ചത്.
പ്ലേ ഓഫ് സമവാക്യങ്ങള്‍ ഇങ്ങനെ
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്ക്ക് അഞ്ച് വിജയങ്ങളും അഞ്ച് തോല്‍വികളുമാണുള്ളത്. 10 പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് യോഗ്യത ചെന്നൈയുടെ കൈകളില്‍ തന്നെയാണ്.
16 പോയിന്റ് ലക്ഷ്യം: ശേഷിക്കുന്ന 4 മത്സരങ്ങളില്‍ 3 എണ്ണം വിജയിച്ചാല്‍ ചെന്നൈയ്ക്ക് 16 പോയിന്റിലെത്താം. അതേസമയം 4 മത്സരങ്ങളിലും വിജയിച്ച് പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനം ഉറപ്പിക്കാനുള്ള അവസരവും ചെന്നൈയ്ക്ക് മുന്നിലുണ്ട്. 3 മത്സരത്തില്‍ വിജയിക്കാനായാല്‍ മറ്റ് ടീമുകളുടെ പ്രകടനങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍. പോയിന്റ് പട്ടികയില്‍ താഴെയുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. ഈ മത്സരങ്ങള്‍ വിജയിക്കാനായാല്‍ 14 പോയന്റുകള്‍ ചെന്നൈയുറ്റെ പോക്കറ്റിലാകും. ഇതിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കെതിരെയാണ് ചെന്നൈയുടെ മത്സരങ്ങള്‍. ഇതില്‍ ഒരു വിജയം കൂടി ചെന്നൈയ്ക്ക് നേടേണ്ടി വരും.
നിലവില്‍ ചെന്നൈയുടെ വിജയങ്ങളിലെല്ലാം നിര്‍ണായകമായത് ഓപ്പണിംഗ് താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങളാണ്. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും സ്കോറിംഗ് വേഗത കൂട്ടാനുമുള്ള സഞ്ജുവിന്റെ കഴിവിനെയാണ് ബാറ്റിങ്ങില്‍ ചെന്നൈ ആശ്രയിക്കുന്നത്. ബൗളിങ്ങില്‍ അകീല്‍ ഹുസൈന്, നൂര്‍ അഹമ്മദ് സ്പിന്‍ ജോഡിയും മുകേഷ് ചൗധരി, അന്‍ഷുല്‍ കംബോജ്, ജാമി ഓവര്ട്ടണ് പേസ് നിരയും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. മധ്യനിരയില്‍ ശിവം ദുബെ- ഡെവാള്‍ഡ് ബ്രെവിസ് സഖ്യം കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ എതിരാളികള്‍ പേടിക്കേണ്ട നിരയായി ചെന്നൈ മാറും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക