David Miller: 'ചെറിയൊരു പിഴവിൽ ടീം തോറ്റു'; പൊട്ടിക്കരച്ചിലിന്റെ വക്കിൽ ഡേവിഡ് വാർണർ

അവസാന ഓവറിൽ 13 റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്

രേണുക വേണു
വ്യാഴം, 9 ഏപ്രില്‍ 2026 (17:03 IST)
David Miller

David Miller: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു റൺസിനു തോറ്റതിനു പിന്നാലെ കടുത്ത നിരാശയിൽ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലർ. ഡ്രസിങ് റൂമിൽ വലിയ വേദനയോടെ ഒറ്റയ്ക്കു ഇരിക്കുന്ന മില്ലറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെയും ഉള്ളുലയ്ക്കുകയാണ്. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനു എട്ട് വിക്കറ്റിനു 209 റൺസ് വരെ എത്തി. 
 
അവസാന ഓവറിൽ 13 റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തുകൾ കഴിഞ്ഞപ്പോൾ 11 റൺസെടുക്കാൻ ഡൽഹിക്കു കഴിഞ്ഞു. അവസാന പന്തിൽ രണ്ട് റൺസ് മതിയായിരുന്നു ഡൽഹിക്ക്. എന്നാൽ ഈ പന്തിൽ റൺസിനായി ശ്രമിച്ച് കുൽദീപ് യാദവ് റൺഔട്ട് ആയി. അഞ്ചാം പന്തിൽ ഡേവിഡ് മില്ലർ സിംഗിൾ നിഷേധിച്ചത് ഡൽഹിക്ക് തിരിച്ചടിയായി. 
 
മികച്ച പ്രകടനം നടത്തിയിട്ടും ടീമിന്റെ തോൽവിക്കു കാരണമായല്ലോ എന്ന മനോവിഷമമാണ് മില്ലറെ മാനസികമായി തകർത്തത്. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ മില്ലർ സങ്കടത്തോടെ ഇരിക്കുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരശേഷം ഡൽഹി ക്യാപിറ്റൽസാണ് സമൂഹമാധ്യമത്തിൽ മില്ലറുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

David Miller: 'ചെറിയൊരു പിഴവിൽ ടീം തോറ്റു'; പൊട്ടിക്കരച്ചിലിന്റെ വക്കിൽ ഡേവിഡ് വാർണർ

അരങ്ങേറ്റം നടത്തി 9 വര്‍ഷം, ഐപിഎല്ലില്‍ തന്റെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി വാഷിങ്ങ്ടണ്‍ സുന്ദര്‍!

ബുമ്രയെയാണ് അവൻ ഞെട്ടിച്ചത്, ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല, വൈഭവിന് ഇന്ത്യൻ ക്യാപ് നൽകണമെന്ന് ഇർഫാൻ പത്താൻ

തലയെത്താൻ വൈകും, പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ഇനിയും കാത്തിരിക്കണം

ഒന്ന് വിശ്വസിക്കു, ജയിപ്പിക്കുമെന്ന് കുൽദീപ്, ക്രീസിൽ തുടർന്ന് മില്ലർ, ഡൽഹി തോൽവിക്ക് കാരണമായത് മില്ലറുടെ അബദ്ധമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

അടുത്ത ലേഖനം
Show comments