Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയെത്താൻ വൈകും, പരിക്ക് ഭേദമായിട്ടില്ല, ചെന്നൈ ഇനിയും കാത്തിരിക്കണം

ഐപിഎല്‍ 2026 സീസണില്‍ തുടര്‍ച്ചയായി 3 മത്സരങ്ങളിലും പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് വീണ്ടും തിരിച്ചെടി.

MS Dhoni
ഐപിഎല്‍ 2026 സീസണില്‍ തുടര്‍ച്ചയായി 3 മത്സരങ്ങളിലും പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് വീണ്ടും തിരിച്ചെടി. ടീമിലെ സീനിയര്‍ താരമായ മഹേന്ദ്ര സിംഗ് ധോനിയുടെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതുവരെ താളം കണ്ടെത്താനാകാത്ത ചെന്നൈ നിലവില്‍ ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ്.
 
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഏപ്രില്‍ 11നാണ് ചെന്നൈയുടെ അടുത്ത മത്സരം. ഇതില്‍ വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റില്‍ തിരിച്ചുവരാനാണ് ചെന്നൈയുടെ ശ്രമം. എന്നാല്‍ ധോനിയുടെ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ അടുത്ത മത്സരത്തിലും താരം കളിക്കില്ലെന്നാണ് ചെന്നൈ ടീം സിഇഒയായ കാശി വിശ്വനാഥ അറിയിച്ചത്.
 
കാലിലെ പേശി വലിവിനെ തുടര്‍ന്ന് ധോനി ഇപ്പോള്‍ റിഹാബിലാണ്. അടുത്തിടെ താരം നെറ്റ്‌സില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. ഇത് ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും അടുത്ത ആഴ്ചയോടെ മാത്രമെ ധോനി ഫിറ്റ്‌നസ് വീണ്ടെടുക്കുകയുള്ളു. ബാറ്റിങ്ങില്‍ ഫിനിഷിംഗ് റോളില്‍ മാത്രമല്ല, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധോനിയുടെ സാന്നിധ്യം ടീമിന് സഹായകമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്ന് വിശ്വസിക്കു, ജയിപ്പിക്കുമെന്ന് കുൽദീപ്, ക്രീസിൽ തുടർന്ന് മില്ലർ, ഡൽഹി തോൽവിക്ക് കാരണമായത് മില്ലറുടെ അബദ്ധമെന്ന് ഡെയ്ൽ സ്റ്റെയ്ൻ