Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്‍ക്കത്തയുടെ നെഞ്ചത്ത് കിന്റല്‍ തൂക്ക് ! ഡി കോക്കിന് സെഞ്ചുറി, ലഖ്‌നൗ വിക്കറ്റ് നഷ്ടമില്ലാതെ 210 റണ്‍സ്

De Kock against Kolkata Century Innings
, ബുധന്‍, 18 മെയ് 2022 (21:15 IST)
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കണക്കിനു പ്രഹരിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചുകൂട്ടിയത് 210 റണ്‍സ്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും കെ.എല്‍.രാഹുലും ചേര്‍ന്ന് കൊല്‍ക്കത്തയുടെ നെഞ്ചത്ത് ആറാടി. 
 
ഡി കോക്ക് വെറും 70 പന്തില്‍ 200 സ്‌ട്രൈക് റേറ്റോടെ പുറത്താകാതെ നേടിയത് 140 റണ്‍സ് ! അതില്‍ പത്ത് ഫോറും പത്ത് സിക്‌സും. കെ.എല്‍.രാഹുല്‍ 51 പന്തില്‍ മൂന്ന് ഫോറും നാലും സിക്‌സും സഹിതം പുറത്താകാതെ 68 റണ്‍സ് നേടി. ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവനെ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുത്തു: ഉ‌മ്രാൻ മാലിക്കിനെ പിന്തുണ‌ച്ച് രവിശാസ്‌ത്രി