"തോല്‍വിയല്ല, ദുരന്തം" ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് തീര്‍ത്ത് ദീപക് ഹൂഡ

Webdunia
ചൊവ്വ, 16 മെയ് 2023 (21:16 IST)
ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 5 റണ്‍സിന് പുറത്തായതൊടെ ലഖ്‌നൗ താരം ദീപക് ഹൂഡയെ തേടി നാണക്കേടിന്റെ പുതിയ റെക്കോര്‍ഡ്. കെ എല്‍ രാഹുലിന്റെയും കെയ്ല്‍ മെയേഴ്‌സിന്റെയും അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ ഹൂഡ 7 പന്തില്‍ 5 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഐപിഎല്ലിലെ ഒരു സീസണില്‍ 10 ഇന്നിങ്ങ്‌സ് കളിച്ച താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയെന്ന മോശം റെക്കോര്‍ഡാണ് ഹൂഡ സ്വന്തമാക്കിയത്. 7.11 മാത്രമാണ് ഈ സീസണില്‍ ഹൂഡയുടെ ബാറ്റിംഗ് ശരാശരി.
 
ഈ സീസണിലെ 10 ഇന്നിങ്ങ്‌സുകളില്‍ നിന്നും ആകെ 64 റണ്‍സ് മാത്രമാണ് ഹൂഡ നേടിയിട്ടുള്ളത്. 17 റണ്‍സാണ് സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണില്‍ 14 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 32.21 ശരാശരിയില്‍ 451 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഈ ഐപിഎല്ലില്‍ പക്ഷേ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് ദീപക് ഹൂഡയുടെ സ്ഥാനം. 5.75 കോടി രൂപ നല്‍കിയാണ് ലഖ്‌നൗ ദീപക് ഹൂഡയെ ടീമില്‍ നിലനിര്‍ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2 ടി20 ടീമിനുള്ള ആളുണ്ട്: ഐപിഎൽ പ്രതിഭകളെ തളർത്തില്ല: ഒരേസമയം 2 പരമ്പര, സാധ്യത തുറന്നിട്ട് ഇന്ത്യ

പഞ്ചാബ് എടുക്കരുത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്, ലഖ്‌നൗ തോറ്റതോടെ റിഷഭ് പന്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

300 അടിച്ചേനെ, പഞ്ചാബിനെ പിടിച്ചുവെച്ചത് പ്രിൻസ് യാദവ്, തകർപ്പൻ സ്പെല്ലുമായി ഞെട്ടിച്ച് യുവതാരം

Vaibhav Sooryavanshi: ടീം തോറ്റത് സഹിക്കാനായില്ല; മത്സരശേഷം കരഞ്ഞ് വൈഭവ് സൂര്യവൻശി (വീഡിയോ)

ഗംഭീർ സമ്മതം മൂളി ?, ടി20യിൽ സൂര്യ പുറത്തേക്ക്, നായകനായി ശ്രേയസ് എത്തും

അടുത്ത ലേഖനം
Show comments