Publish Date: Tue, 16 May 2023 (15:33 IST)
Updated Date: Tue, 16 May 2023 (15:44 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു. ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സ് ചെന്നൈയ്ക്കായി ഈ സീസണില്‍ ആകെ 2 മത്സരങ്ങളിലാണ് കളിച്ചത്. 7,8 എന്നിങ്ങനെയായിരുന്നു ഈ മത്സരത്തില്‍ താരത്തിന്റെ സ്‌കോറുകള്‍.ആകെ ഒരു ഓവര്‍ ചെയ്ത് 18 ഓവര്‍ നല്‍കുകയും ചെയ്തു.
ജൂണ്‍ 16ന് ഓസ്‌ട്രേലിയയുമായുള്ള ആഷസ് പരമ്പര ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് സ്‌റ്റോക്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങും.