Select Your Language

Notifications

webdunia
webdunia
webdunia
webdunia

Delhi Capitals: തോറ്റിരിക്കുന്ന പന്തിന് 24 ലക്ഷം രൂപ പിഴ, സ്ലോ ഓവർ നിരക്കിൽ ടീമംഗങ്ങൾക്കും പണികിട്ടി

Rishab pant,Delhi capitals

അഭിറാം മനോഹർ

, വ്യാഴം, 4 ഏപ്രില്‍ 2024 (12:27 IST)
Rishab pant,Delhi capitals
വിശാഖപട്ടണത്ത് കൊല്‍ക്കത്തയോട് തോറ്റ ഡല്‍ഹിക്കും നായകന്‍ റിഷഭ് പന്തിനും പരാജയത്തിനൊപ്പം തിരിച്ചടിയായി ഫൈനും. ഐപിഎല്‍ 2024 സീസണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്ലോ ഓവര്‍ നിരക്ക് പ്രശ്‌നമായതോടെ 24 ലക്ഷം രൂപയാണ് പന്തിന് മത്സരത്തില്‍ പിഴയായി ചുമത്തിയത്. കഴിഞ്ഞ തവണ ഇത് 12 ലക്ഷം രൂപയായിരുന്നു. തെറ്റ് ആവര്‍ത്തിച്ചതോടെ പിഴ ഉയര്‍ത്തി എന്ന് മാത്രമല്ല ടീമംഗങ്ങള്‍ക്ക് 6 ലക്ഷം രൂപ വെച്ച് പിഴ ചുമത്തുകയും ചെയ്തു.
 
ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്ലോ ഓവര്‍റേറ്റ് നിലനിര്‍ത്തിയതിനാണ് പിഴ ചുമത്തിയതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും ഡല്‍ഹിക്ക് പിഴ ചുമത്തപ്പെട്ടിരുന്നു. ഇമ്പാക്ട് പ്ലെയര്‍ ഉള്‍പ്പടെ ടീമിലെ മറ്റുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും 6 ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ മാച്ച് ഫീസ് ഇനത്തില്‍ 25 ശതമാനമോ പിഴയോ നല്‍കണം. തെറ്റ് ആവര്‍ത്തിച്ചാല്‍ പന്തിന് ഒരു മത്സരത്തില്‍ വിലക്ക് ലഭിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: ഹാർദ്ദിക്കിന് ആശ്വാസം, മുംബൈയുടെ സൂര്യനുദിക്കുന്നു