Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ട്

15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം

രേണുക വേണു
തിങ്കള്‍, 14 ഏപ്രില്‍ 2025 (07:08 IST)
Delhi Capitals

Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിനു കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യന്‍സ്. ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനു ഇറങ്ങിയ ഡല്‍ഹിയെ 12 റണ്‍സിനു മുംബൈ തോല്‍പ്പിച്ചു. 
 
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 ഓവറില്‍ 193 നു ഓള്‍ഔട്ടായി. തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വിയുടെ ആക്കം കൂട്ടി. ജയം ഉറപ്പിച്ച ശേഷമാണ് ആതിഥേയര്‍ അലസമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. 
 
15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം. ശേഷിക്കുന്ന വിക്കറ്റുകളില്‍ ഫിനിഷര്‍മാരായ വിപ്രാജ് നിഗവും അഷുതോഷ് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള 21 പന്തുകള്‍ക്കിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും ഡല്‍ഹിക്ക് നഷ്ടമായി. അതില്‍ മൂന്ന് പേരും പുറത്തായത് റണ്‍ഔട്ടിലൂടെ ! 


അഷുതോഷ് ശര്‍മ (14 പന്തില്‍ 17), കുല്‍ദീപ് യാദവ് (ഒന്ന്), മോഹിത് ശര്‍മ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് റണ്‍ഔട്ടിലൂടെ നഷ്ടമായത്. നാല് ഓവറില്‍ 36 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി. 
 
ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ടീമെന്ന മോശം റെക്കോര്‍ഡില്‍ ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം എത്തി. ഇരു ടീമുകളും ഐപിഎല്ലില്‍ 45 തവണയാണ് ഹോം ഗ്രൗണ്ടില്‍ തോറ്റത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വി കൂടിയാണിത്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ച ശേഷമാണ് ഡല്‍ഹി മുംബൈയോടു തോല്‍വി സമ്മതിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments