മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ലഖ്‌നൗ നായകനായ കെ എല്‍ രാഹുലിനെതിരെ ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്ക നടത്തിയ പരസ്യ രോഷപ്രകടനം കഴിഞ്ഞ ഐപിഎല്ലില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രധാനതാരങ്ങളില്‍ ഒരാളായിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ഗോയങ്ക തന്റെ നീരസം പ്രകടിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു ടീം ഉടമ ഇത്തരത്തില്‍ പെരുമാറുന്നത്.
ഈ സംഭവത്തിന് പിന്നാലെയാണ് 2025ലെ താരലേലത്തിന് മുന്‍പായി രാഹുല്‍ ലഖ്‌നൗ ടീം വിട്ടത്. കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ പൊന്നും വിലയ്ക്കാണ് ഗോയങ്ക താരലേലത്തില്‍ ലഖ്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റെന്ന് മാത്രമല്ല നായകനെന്ന നിലയിലും കീപ്പറെന്ന നിലയിലും റിഷഭ് പന്ത് നടത്തിയ പിഴവുകള്‍ ലഖ്‌നൗവിന് തിരിച്ചടിയായിരുന്നു. 27 കോടി രൂപ മുടക്കി സ്വന്തമാക്കിയ താരം 6 പന്തുകള്‍ നേരിട്ട് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.
മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ പരിശീലകനൊപ്പമുണ്ടായിരുന്ന റിഷഭ് പന്തിനോട് ഗോയങ്ക സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കെ എല്‍ രാഹുലിനോട് നടത്തിയ സമാനമായ പെരുമാറ്റമാകും ഗോയങ്ക നടത്തിയതെന്നും പന്ത് മോന് വയറ് നിറഞ്ഞുകാണുമെന്നുമെല്ലാം ഈ ദൃശ്യങ്ങള്‍ വെച്ച് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുകയും ചെയ്തിരുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ഈ ചര്‍ച്ചകള്‍ക്ക് മത്സരശേഷമുള്ള ഗോയങ്കയുടെയും പന്തിന്റെയും ചിരിച്ച് കൊണ്ടുള്ള ചിത്രങ്ങളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. സത്യത്തില്‍ ഗോയങ്ക ചിരിച്ചില്ലെന്നും എ ഐ ഗോയങ്കയാണ് ചിത്രത്തിലെന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍