Delhi Capitals vs Gujarat Titans: ആവേശം അവസാന പന്ത് വരെ; നാടകീയ മത്സരത്തിൽ ഒരു റൺസിനു തോറ്റ് ഡൽഹി
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി
Publish Date: Thu, 09 Apr 2026 (07:51 IST)
Updated Date: Thu, 09 Apr 2026 (07:54 IST)
Gujarat Titans vs Delhi Capitals
Delhi Capitals vs Gujarat Titans: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് - ഡൽഹി ക്യാപിറ്റൽസ് ആവേശ പോരിൽ ത്രില്ലടിച്ച് ക്രിക്കറ്റ് ആരാധകർ. അത്യന്തം നാടകീയമായ മത്സരത്തിൽ ഒരു റൺസിനാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ജയം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനു എട്ട് വിക്കറ്റിനു 209 റൺസെടുക്കാൻ സാധിച്ചു. നായകൻ ശുഭ്മാൻ ഗിൽ (45 പന്തിൽ 70), വാഷിങ്ടൺ സുന്ദർ (32 പന്തിൽ 55), ജോസ് ബട്‌ലർ (27 പന്തിൽ 52) എന്നിവർ അർധ സെഞ്ചുറി നേടിയതാണ് ഗുജറാത്തിന്റെ സ്‌കോർ 200 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ കെ.എൽ.രാഹുൽ 52 പന്തിൽ 11 ഫോറും നാല് സിക്‌സും സഹിതം 92 റൺസുമായി ഡൽഹിക്ക് വലിയ പ്രതീക്ഷ നൽകിയതാണ്. ഡേവിഡ് മില്ലർ 20 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. പത്തും നിസങ്ക 24 പന്തിൽ 41 റൺസെടുത്തു.
അവസാന ഓവറിൽ 13 റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തുകൾ കഴിഞ്ഞപ്പോൾ 11 റൺസെടുക്കാൻ ഡൽഹിക്കു കഴിഞ്ഞു. അവസാന പന്തിൽ രണ്ട് റൺസ് മതിയായിരുന്നു ഡൽഹിക്ക്. എന്നാൽ ഈ പന്തിൽ റൺസിനായി ശ്രമിച്ച് കുൽദീപ് യാദവ് റൺഔട്ട് ആയി. അഞ്ചാം പന്തിൽ ഡേവിഡ് മില്ലർ സിംഗിൾ നിഷേധിച്ചത് ഡൽഹിക്ക് തിരിച്ചടിയായി.
രേണുക വേണു
Publish Date: Thu, 09 Apr 2026 (07:51 IST)
Updated Date: Thu, 09 Apr 2026 (07:54 IST)