Delhi Capitals vs Lucknow Super Giants: തോറ്റെന്നു ഉറപ്പിച്ച കളി തിരിച്ചുപിടിച്ചു; ഐപിഎല്‍ ത്രില്ലര്‍, ഞെട്ടിച്ച് അശുതോഷും വിപ്രജും

65-5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവിശ്വസനീയമാം വിധം തിരിച്ചുകൊണ്ടുവരികയായിരുന്നു ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയ അശുതോഷ് ശര്‍മ

രേണുക വേണു
ചൊവ്വ, 25 മാര്‍ച്ച് 2025 (07:53 IST)
Vipraj Nigam and Ashutosh Sharma

Delhi Capitals vs Lucknow Super Giants: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഒരു വിക്കറ്റിനു തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയപ്പോള്‍ മൂന്ന് പന്തുകളും ഒരു വിക്കറ്റും ശേഷിക്കെ ഡല്‍ഹി അത് മറികടന്നു. അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന അശുതോഷ് ശര്‍മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. 
 
65-5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവിശ്വസനീയമാം വിധം തിരിച്ചുകൊണ്ടുവരികയായിരുന്നു ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയ അശുതോഷ് ശര്‍മ. 31 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 66 റണ്‍സുമായി അശുതോഷ് പുറത്താകാതെ നിന്നു. ഇരുപതുകാരനായ വിപ്രജ് നിഗം 15 പന്തില്‍ 39 റണ്‍സുമായി അശുതോഷിനു മികച്ച പിന്തുണ നല്‍കി. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് വിപ്രജിന്റെ ഇന്നിങ്‌സ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (22 പന്തില്‍ 34), ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് (18 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സുകളും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശര്‍ദുല്‍ താക്കൂര്‍ പരുക്കിനെ തുടര്‍ന്ന് കളം വിട്ടത് ലഖ്‌നൗവിനു തിരിച്ചടിയായി. 
 
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനു വേണ്ടി മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 72), നിക്കോളാസ് പൂറാന്‍ (30 പന്തില്‍ 75) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments