Webdunia - Bharat's app for daily news and videos

Install App

Delhi Capitals: റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തും; ക്യാപ്റ്റന്‍ സ്ഥാനത്തും തുടരും

ഡല്‍ഹി ഫ്രാഞ്ചൈസി സഹ ഉടമ കിരണ്‍ കുമാര്‍ ഗ്രാന്ധിയുമായി ദുബായില്‍ വെച്ച് പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു

രേണുക വേണു
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (10:09 IST)
Delhi Capitals: മെഗാ താരലേലത്തിനു മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ധാരണയായി. പന്ത് തന്നെ നായകസ്ഥാനത്ത് തുടരും. പന്തിനെ നിലനിര്‍ത്താന്‍ തയ്യാറാണെന്നു ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ ഡല്‍ഹി വിടില്ലെന്ന നിലപാടിലായിരുന്നു പന്ത്. 
 
ഡല്‍ഹി ഫ്രാഞ്ചൈസി സഹ ഉടമ കിരണ്‍ കുമാര്‍ ഗ്രാന്ധിയുമായി ദുബായില്‍ വെച്ച് പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ടീമില്‍ തുടരുന്ന കാര്യത്തില്‍ പന്തും ഡല്‍ഹി മാനേജ്‌മെന്റും തമ്മില്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിഷഭ് പന്തിനൊപ്പം ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തും. ഏതെങ്കിലും ഒരു വിദേശ താരത്തെ നിലനിര്‍ത്താനും ഡല്‍ഹി ആലോചിക്കുന്നുണ്ട്. 
 
അതേസമയം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ഒക്ടോബര്‍ 31 നു മുന്‍പ് എല്ലാ ഫ്രാഞ്ചൈസികളും ബിസിസിഐക്ക് സമര്‍പ്പിക്കണം. നവംബറില്‍ ആയിരിക്കും മെഗാ താരലേലം നടക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand, 1st Test, Day 1: 'മഴയുടെ വിളയാട്ടം'; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

മൈൻഡ് സെറ്റാണ് പ്രധാനം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ നേടിയ സെഞ്ചുറി നൽകിയ ആത്മവിശ്വാസം വലുതെന്ന് സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments