Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2025: വിദേശതാരമെന്നോ ഇന്ത്യൻ താരമെന്ന് വ്യത്യാസമില്ല, ടീമുകൾക്ക് 5 പേരെ നിലനിർത്താം, ഐപിഎൽ താരലേലത്തിൽ വൻ മാറ്റം

IPL 2025: വിദേശതാരമെന്നോ ഇന്ത്യൻ താരമെന്ന് വ്യത്യാസമില്ല, ടീമുകൾക്ക് 5 പേരെ നിലനിർത്താം, ഐപിഎൽ താരലേലത്തിൽ വൻ മാറ്റം

അഭിറാം മനോഹർ

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (08:39 IST)
ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി തീപ്പാറുമെന്ന് ഉറപ്പാക്കി വമ്പന്‍ മാറ്റങ്ങള്‍. മെഗാ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ നിലനിര്‍ത്താനാകും ടീമുകളെ അനുവദിക്കുക. ഇന്ത്യന്‍ താരമെന്നോ വിദേശതാരമെന്നോ വ്യത്യാസമില്ലാതെ അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്കാകും. ലേലത്തിന് ആകെ മുടക്കാവുന്ന 120 കോടിയില്‍ 75 കോടി രൂപ ഇതിനായി ചിലവഴിക്കാം.
 
 ആര്‍ടിഎം വഴി ഒരു താരത്തെയാകും ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ ആര്‍ടിഎം വഴി അഞ്ച് പേരെ ടീമിലെത്തിക്കാം എന്നതാണ് ലേലത്തിലെ പ്രധാനമാറ്റം. ആദ്യം നിലനിര്‍ത്തുന്ന താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ 3 താരങ്ങളെ മാത്രം നിലനിര്‍ത്തി ബാക്കി താരങ്ങളെ ആര്‍ടിഎം വഴി ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ ശ്രമിക്കുക.
 
 ഇതെല്ലാം കൂടാതെ ആര്‍ടിഎം നിയമത്തില്‍ മറ്റൊരു മാറ്റവും ബിസിസിഐ കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു താരത്തെ ഉയര്‍ന്ന തുകയില്‍ ഒരു ഫ്രാഞ്ചൈസി വിളിക്കുകയും എന്നാല്‍ ആ താരത്തെ നിലനിര്‍ത്താന്‍ മറ്റൊരു ഫ്രാഞ്ചൈസി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കുകയും ചെയ്താല്‍ ലേലത്തില്‍ അധികതുക വിളിച്ച ടീമിന് ഒരു അധിക ആര്‍ടിഎം ലഭിക്കും. ഇതോടെ വലിയ ട്വിസ്റ്റുകളാകും താരലേലത്തില്‍ നടക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh 2nd Test, Day 2: ഒരു ബോള്‍ പോലും എറിയാതെ രണ്ടാം ദിനത്തെ കളി ഉപേക്ഷിച്ചു