Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനിയുമായെല്ലാം താരതമ്യം ചെയ്തതിന് മാപ്പ്, ഇവൻ്റെ കരിയർ ധോനി തകർത്തെന്നോ? ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനം

ധോനിയുമായെല്ലാം താരതമ്യം ചെയ്തതിന് മാപ്പ്, ഇവൻ്റെ കരിയർ ധോനി തകർത്തെന്നോ? ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനം
, ചൊവ്വ, 11 ഏപ്രില്‍ 2023 (15:13 IST)
മികച്ച തുടക്കം ലഭിച്ച ശേഷം ലഖ്നൗ സൂപ്പർ ജയൻ്സിനോട് പരാജയപ്പെട്ടതിൻ്റെ നിരാശയിലാണ് ആർസിബി ആരാധകർ. സ്വന്തം ടീമിൻ്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ മത്സരത്തിൻ്റെ ആദ്യ ഓവറിൽ ബൗളർമാർ കൂടെ മികച്ച തുടക്കം നൽകിയതോടെ വിജയം ഉറപ്പിച്ചതായിരുന്നു ആർസിബി ആരാധകർ. എന്നാൽ സ്റ്റോയ്നിസിൻ്റെയും പൂരൻ്റെയും മികച്ച പ്രകടനത്തോടെ മത്സരം ആർസിബി കൈവിട്ടു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ആർസിബിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേഷ് കാർത്തികാണ്.
 
മത്സരത്തിൽ ലഖ്നൗവിന് ഒരു ബോളിൽ ഒരു റൺസ് മാത്രം വിജയിക്കാൻ വേണ്ട സമയത്ത് വിക്കറ്റിന് പിന്നിൽ ദിനേഷ് കാർത്തിക് ജാഗ്രത പുലർത്തിയില്ലെന്ന് ആരാധകർ പറയുന്നു. ഇന്ത്യയുടെ മുൻ നായകനായ എം എസ് ധോനി പല നിർണായകമായ സമയങ്ങളിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ സമ്മർദ്ദത്തിൽ വീണുപോയ ദിനേഷ് കാർത്തികിന് ധോനിയുടെ നിഴലാവാനുള്ള കഴിവ് പോലുമില്ലെന്ന് ആരാധകർ പറയുന്നു.
 
ധോനി ഉണ്ടായിരുന്നത് കാരണമാണ് ദിനേഷ് കാർത്തികിന് ഇന്ത്യൻ ടീമിൽ ആവശ്യത്തിന് അവസരം ലഭിക്കാത്തതെന്ന് പറയുന്നവർ 41 വയസ്സിലും ധോനി നടത്തുന്ന പ്രകടനവും ദിനേഷ് കാർത്തികിൻ്റെ ഇന്നലത്തെ പ്രകടനവും ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കുമെന്നും ധോനി ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് ചെയ്സ് ചെയ്യുമ്പോഴും മോശം സ്ട്രൈക്ക് റേറ്റ്, രാഹുലിൻ്റെ മറുപടി ഇങ്ങനെ