M S Dhoni : പരിശീലനം ആരംഭിച്ച് ധോനി, ചെന്നൈ ആരാധകർ ആവേശത്തിൽ

അഭിറാം മനോഹർ
ഞായര്‍, 25 ജനുവരി 2026 (09:58 IST)
ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഇതിഹാസതാരമായ എം എസ് ധോനി റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു.  പ്രായം കേവലം അക്കം മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ടാണ് ധോനി വീണ്ടും ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നത്. 44കാരനായ ധോനിയുടെ ചെന്നൈയിലെ അവസാന ഐപിഎൽ സീസണാകും ഇത്തവണത്തേത് എന്നാണ് സൂചന.
 
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ വെറും 4 വിജയങ്ങൾ മാത്രം നേടി പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ അവസാനിപ്പിച്ചത്. പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ നിരയുമായാണ് 2026ൽ ചെന്നൈ എത്തുന്നത്. ചെന്നൈയുടെ മഞ്ഞ പാഡുകളണിഞ്ഞ് നെറ്റ്സിൽ പവർ ഹിറ്റിംഗിലൂടെ പന്തുകളെ അതിർത്തി കടത്തുന്ന ധോനിയുടെ ദൃശ്യങ്ങൾ എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്.
 
കേവലം ഒരു പരിശീലന സെഷൻ എന്നതിലുപരി, ചെന്നൈയുടെ മഞ്ഞ നിറത്തിലുള്ള പാഡുകൾ ധരിച്ചാണ് ധോണി എത്തിയത് എന്നത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളി താരം സഞ്ജു സാംസണെ അടക്കം എത്തിച്ച് ചെന്നൈ ശക്തിപ്പെടുത്തിയെങ്കിലും മൈതാനത്ത് തന്ത്രങ്ങൾ മെനയുന്നതിൽ 2026 സീസണിലും ധോനിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പാണ്. ധോനിയുടെ അവസാന സീസണിൽ കിരീടത്തോടെ താരത്തിന് യാത്രയയപ്പ് നൽകാനാവും ഇത്തവണ ചെന്നൈ നിരയുടെ ശ്രമം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs NZ : പരമ്പര പിടിക്കാൻ ഇന്ത്യ, ജീവൻ നിലനിർത്താൻ കിവികളും, സഞ്ജു ശ്രദ്ധാകേന്ദ്രം, മൂന്നാം ടി20 ഇന്ന്

M S Dhoni : പരിശീലനം ആരംഭിച്ച് ധോനി, ചെന്നൈ ആരാധകർ ആവേശത്തിൽ

RCB vs DC : WPLൽ ആർസിബിക്ക് സീസണിലെ ആദ്യ തോൽവി, രണ്ടാം സ്ഥാനത്തേക്ക് കയറി ഡൽഹി ക്യാപിറ്റൽസ്

T20 ലോകകപ്പ്: ബംഗ്ലാദേശ് പുറത്ത് പകരക്കാരായി സ്‌കോട്ട്‌ലൻഡ്

അവന്മാർക്കെതിരെയല്ലെ കളിക്കുന്നത്, 200 ഒന്നുമാകില്ല, ഇന്ത്യൻ പ്രകടനത്തെ പുകഴ്ത്തി ന്യൂസിലൻഡ് നായകൻ

അടുത്ത ലേഖനം
Show comments