Royal Challengers Bengaluru: വെങ്കടേഷ് അയ്യര്‍ കൂടി എത്തിയതോടെ ബാറ്റിങ് നിര ഡബിള്‍ സ്‌ട്രോങ്; ആര്‍സിബി സാധ്യത ഇലവന്‍ ഇങ്ങനെ
ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ ആദ്യ എട്ട് പേരും മികച്ച രീതിയില്‍ ബാറ്റിങ് മികവ് തെളിയിച്ചവരാണ്
Royal Challengers Bengaluru: ഐപിഎല്‍ 2025 സീസണ്‍ വിജയികളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026 ലേക്ക് എത്തുന്നത് കൂടുതല്‍ കരുത്തരായി. മിനി താരലേലത്തില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും പേസര്‍ ജേക്കബ് ഡഫിയെയും ആര്‍സിബി സ്വന്തമാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയാണ്.
ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ ആദ്യ എട്ട് പേരും മികച്ച രീതിയില്‍ ബാറ്റിങ് മികവ് തെളിയിച്ചവരാണ്. കരുത്തുറ്റ ബാറ്റിങ് നിര ആര്‍സിബിയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ദേവ്ദത്ത് പടിക്കലിനു ബാക്കപ്പ് ആയി വെങ്കടേഷ് അയ്യരും ജോഷ് ഹെയ്‌സല്‍വുഡിനു ബാക്കപ്പ് ആയി ഡഫിയും ഉള്ളതിനാല്‍ ആര്‍സിബിക്കു ആശങ്കപ്പെടാനില്ല.
സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍ / വെങ്കടേഷ് അയ്യര്‍, രജത് പാട്ടിദര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് / ജേക്കബ് ഡഫി, യാഷ് ദയാല്‍, സുയാഷ് ശര്‍മ (ഇംപാക്ട്)