എന്തിനും തയ്യാർ, ലോകകപ്പ് കളിക്കണമെന്ന് ആവശ്യം, എല്ലാം അവരുടെ കയ്യിലെന്ന് ദിനേഷ് കാർത്തിക്

അഭിറാം മനോഹർ
ഞായര്‍, 21 ഏപ്രില്‍ 2024 (19:09 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആര് വിക്കറ്റ് കീപ്പറാകണമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ നിലവിലെ യുവതാരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ആർസിബിയുടെ വിക്കറ്റ് കീപ്പർ താരമായ ദിനേഷ് കാർത്തിക്. നിലവിൽ റൺവേട്ടയിൽ മലയാളി താരമായ സഞ്ജു സാംസണും ഡൽഹി ക്യാപ്പിറ്റൽസ് നായകനായ റിഷഭ് പന്തുമാണ് മുന്നിലുള്ളത്. ജിതേഷ് ശർമയും ഇഷാൻ കിഷനുമെല്ലാം പരിഗണനയിലുള്ള താരമാണെങ്കിലും കെ എൽ രാഹുലും ഇവർക്ക് വെല്ലിവിളി ഉയർത്തുന്നുണ്ട്.
 
 ഇതിനിടയാണ് ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങൾ വഴി സീനിയർ താരമായ ദിനേഷ് കാർത്തികും സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഹൈദരാബാദിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് കാർത്തിക്കിൻ്റെ പേര് ലോകകപ്പ് ടീം പരിഗണനയിലേക്ക് കൊണ്ടുവന്നത്. നേരത്തെ ഇതിന് സമാനമായി ഐപിഎല്ലിലെ പ്രകടനമികവിൽ 2022ലെ ടി20 ലോകകപ്പ് ടീമിലെത്താനായെങ്കിലും ലോകകപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കാർത്തിക്കിന് സാധിച്ചിരുന്നില്ല.
 
 ഇപ്പോൾ ലോകകപ്പിൽ കളിക്കുന്നതിനെ പറ്റി കാർത്തിക് പറയുന്നത് ഇങ്ങനെ. എൻ്റെ ജീവിതത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ്. ലോകകപ്പ് കളിക്കാൻ എനിക്ക് വളരെയേറെ താത്പര്യമുണ്ട്. ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതിലും വലുതായി മറ്റൊന്നും എൻ്റെ ജീവിതത്തിലില്ല. എന്നാൽ അതൊന്നും തീരുമാനിക്കുന്നത് ഞാനല്ല. നായകൻ രോഹിത് ശർമ,ചീഫ് സെലക്ടർ അജിത് അഗാർക്കർ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരാണ്. അവർ തീരുമാനിക്കട്ടെ. അവരെടുക്കുന്ന ഏത് തീരുമാനവും ഞാൻ മാനിക്കുന്നു. ഞാൻ എൻ്റെ 100 ശതമാനവും നൽകാൻ തയ്യാറാണ്. ലോകകപ്പ് ടീമിൽ ഉൾപ്പെടാനായി ചെയ്യാവുന്നതെല്ലാം ചെയ്യും. കാർത്തിക് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL News: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൈവിട്ട് മുംബൈ, ജഡേജയ്ക്കു 18 കോടി കിട്ടില്ല; ഡി കോക്കും വെങ്കടേഷും പുറത്തേക്ക്

Sanju Samson Joins CSK: സഞ്ജു ചെന്നൈയില്‍, ജഡേജ രാജസ്ഥാനില്‍; മലയാളി താരത്തിനു 18 കോടി തന്നെ

Vaibhav Suryavanshi: ആരെയും കൂസാത്ത മനോഭാവം, ടച്ചായാല്‍ സീനാണ്; വൈഭവ് ഇന്ത്യയുടെ ഭാവി

India vs South Africa, 1st Test: ലീഡെടുക്കാന്‍ ഇന്ത്യ, പുതു നിയോഗത്തില്‍ തിളങ്ങുമോ സുന്ദര്‍?

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അടുത്ത ലേഖനം
Show comments