ജിതേഷിനെ പോലെ കളിക്കാൻ ഈ ഇരിക്കുന്ന എല്ലാവർക്കും സാധിക്കും, നിങ്ങളാണ് ഹീറോ, നമുക്ക് മുന്നിൽ വലിയ ലക്ഷ്യമുണ്ട്, വൈറലായി ദിനേഷ് കാർത്തിക്കിൻ്റെ ഡ്രസ്സിംഗ് റൂം സ്പീച്ച്

മത്സരത്തില്‍ 33 പന്തില്‍ 85 റണ്‍സുമായി തകര്‍ത്തടിച്ച രജത് പാട്ടീധാറിന്റെ പ്രകടനമാണ് ആര്‍സിബിക്ക് നിര്‍ണായകമായി മാറിയത്.

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (13:56 IST)
Dinesh Karthik's insprirational speech in RCB Dressing room
ഐപിഎല്ലില്‍ മറ്റൊരു പ്ലേ ഓഫ് മത്സരത്തിന് കൂടി തയ്യാറെടുക്കുകയാണ് വിരാട് കോലിയുടെ സ്വന്തം ആര്‍സിബി. കഴിഞ്ഞ സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടിയിരുന്നെങ്കിലും ഇത്തവണ സന്തുലിതമായ ഒരു ടീമാണ് ആര്‍സിബിക്കുള്ളത്. പ്ലേ ഓഫ് വരെയുള്ള മത്സരങ്ങളിലെല്ലാം ഏതെങ്കിലും ഒന്നോ രണ്ടോ കളിക്കാരന്റെ പ്രകടനങ്ങളായിരുന്നില്ല ടീമിനെ മുന്നോട്ട് കൊണ്ടുപോയത്.അതിനാല്‍ തന്നെ ഇത്തവണ ആര്‍സിബി തങ്ങളുടെ കന്നികിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ നേടിയ വിജയം ആര്‍സിബിയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്.
 
മത്സരത്തില്‍ 33 പന്തില്‍ 85 റണ്‍സുമായി തകര്‍ത്തടിച്ച രജത് പാട്ടീധാറിന്റെ പ്രകടനമാണ് ആര്‍സിബിക്ക് നിര്‍ണായകമായി മാറിയത്. വിജയിച്ചതോടെ ക്വാളിഫയറിലേക്ക് പ്രവേശനം ലഭിച്ച ആര്‍സിബി ടീമിനോട് ടീമിന്റെ പരിശീലകനായ ദിനേഷ് കാര്‍ത്തിക് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡ്രസിംഗ് റൂമില്‍ ടീമംഗങ്ങളോട് ദിനേശ് കാര്‍ത്തിക് പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെ.
 
ഈ വര്‍ഷം നമ്മള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില. രണ്ടാം സ്ഥാനക്കാരായി എത്തി എന്നത് വലിയ  കാര്യമാണ്. ഈ മുറിയിലെ എല്ലാവരും വലിയ ലക്ഷ്യമാണ് കാണുന്നത്. പ്ലേയിംഗ് ഇലവനിലെ 12 താരങ്ങള്‍ക്കും ജിതേഷ് ഇന്ന് നടത്തിയത് പോലുള്ള പ്രകടനം ടീമിനായി നടത്താന്‍ സാധിക്കും. അതിന് കഴിവുള്ളവരാണ് ടീമിലുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Royal Challengers Bengaluru (@royalchallengers.bengaluru)

നമ്മള്‍ കളിക്കളത്തിലെത്തുമ്പോള്‍ ഇന്ന് എന്റെ ദിവസമാണെന്ന് ഒരോരുത്തരും വിശ്വസിക്കുകയും അത് കളിക്കളത്തില്‍ തെളിയിക്കുകയും ചെയ്യണം. അങ്ങനെ ആരാണോ ആ ദിവസത്തെ തന്റേതാക്കി മാറ്റുന്നത് അവന് ടീമിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്. നമുക്ക് വലിയ   ലക്ഷ്യമുണ്ട് എന്നത് മറക്കരുത്. അത് ഈ വര്‍ഷം തന്നെ   സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് നമുക്ക് ഉറപ്പ് വരുത്താം.ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments