ഐപിഎല്ലിൽ ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ 9 പന്തിൽ നിന്നും 2 സിക്സും ഒരു ഫോറുമടക്കം 20 റൺസുമായി ചെന്നൈ നായകൻ എം എസ് ധോനി മികച്ച പ്രകടനമാണ് നടത്തിയത്. ചെപ്പോക്കിലെ സ്ലോ പിച്ചിൽ 150 റൺസിന് താഴെ ഒതുങ്ങുമെന്ന് കരുതിയ ചെന്നൈ സ്കോറിനെ 167ൽ എത്തിച്ചതിൽ ധോനിയുടെ പ്രകടനം നിർണായകമായിരുന്നു.
മത്സരത്തിനിടെ കാലിലെ പരിക്കിനെ തുടർന്ന് സിംഗിളെടുക്കാൻ ധോനി കഷ്ടപ്പെട്ടിരുന്നു. മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ ധോനി തൻ്റെ പരിക്കിനെക്കുറിച്ച് ടീമിലെ റോളിനെക്കുറിച്ചും വിശദീകരിച്ചു. ബാറ്റിംഗിനിറങ്ങിയാൽ എൻ്റെ ജോലി കുറഞ്ഞ പ്പന്തിൽ കൂടുതൽ റൺസടിക്കുക എന്നതാണ്. അതാണ് ഞാൻ ചെയ്യുക എന്ന് ടീം അംഗങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ കൊണ്ട് അധികം ഓടിപ്പിക്കരുതെന്നും ഞാനവരോട് പറഞ്ഞിട്ടുണ്ട്. അതാണിപ്പോൾ ഞാൻ ചെയ്യുന്നത്. അത് ചെയ്യാനാവുന്നതിൽ താൻ സംതൃപ്തനാണെന്നും ധോനി പറഞ്ഞു.