Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനെ കപ്പടിപ്പിക്കാന്‍ ദ്രാവിഡെത്തുന്നു, റോയല്‍സിന്റെ തലവര മാറുമോ?

കഴിഞ്ഞ ഐപിഎൽ സീസണുകളിലെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തിയതെങ്കിലും കിരീടം മാത്രം റോയൽസിന് അന്യം നിന്നു.

അഭിറാം മനോഹർ
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (14:42 IST)
ഐപിഎല്ലിൽ കന്നി കിരീടം സ്വന്തമാക്കിയ ടീമാണെങ്കിലും പിന്നീട് ഒരിക്കൽ പോലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടില്ല. കുമാർ സംഗക്കാര പരിശീലകനായതിന് ശേഷം കൃത്യമായി ഒരു ടീം നിർമിച്ചെടുക്കുന്നതിൽ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണുകളിലെല്ലാം മികച്ച പ്രകടനങ്ങളാണ് നടത്തിയതെങ്കിലും കിരീടം മാത്രം റോയൽസിന് അന്യം നിന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടികൊടുത്ത പരിശീലകനും മുൻ രാജസ്ഥാൻ താരവുമായ രാഹുൽ ദ്രാവിഡിനെ പാളയത്തിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാൻ.
 
 ഇതോടെ രാജസ്ഥാൻ്റെ കിരീടവരൾച്ചയ്ക്ക് അവസാനമാകുമോ എന്നതാണ് നിലവിൽ ആരാധകർ ചോദിക്കുന്നത്. ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിൻ്റെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോഡും രാജസ്ഥാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട് എന്നതിനാൽ ഇത്തവണ പ്രതീക്ഷകളേറെയാണ്. ഐപിഎം മെഗാ താരലേലം കൂടി നടക്കാനിരിക്കെ സന്തുലിതമായ ടീമിനെ തന്നെയാകും ദ്രാവിഡിനും സംഘത്തിനും ലഭിക്കുക. കളിക്കാരെ ലേലത്തിൽ വിളിച്ചെടുക്കുന്നതിലടക്കം ദ്രാവിഡിൻ്റെ സേവനം ടീമിന് ഉപകാരപ്പെടും. 
 
 ഏറെക്കാലമായി സഞ്ജു സാംസണുമായി ദ്രാവിഡിന് അടുപ്പമുണ്ട് എന്നതും ടീമിന് അനുകൂലമായ ഘടകമാണ്. യുവതാരങ്ങളായ ധ്രുവ് ജുറൽ,യശ്വസി ജയ്സ്വാൾ,റിയാൻ പരാഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങളിലും ടീമിന് പ്രതീക്ഷയേറെയാണ്. ഇവർക്കൊപ്പം സഞ്ജു സാംസൺ,, ജോസ് ബട്ട്‌ലർ എന്നീ പരിചയസമ്പന്നരും അണിനിരക്കുമ്പോൾ ഐപിഎല്ലിൽ ഏത് ടീമിനെയും പരാജയപ്പെടുത്താൻ രാജസ്ഥാന് സാധിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ദ്രാവിഡ് കൂടി ടീമിനൊപ്പം ചേരുമ്പോൾ അത് രാജസ്ഥാന് മുതൽക്കൂട്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: എന്താണ് മുംബൈയുടെ പ്ലാൻ?, ബെയർസ്റ്റോ അടക്കം 3 വിദേശതാരങ്ങൾ ടീമിൽ

അവൻ മാനസികമായി തളർന്നു, ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിപ്പിക്കരുത്, വിശ്രമം നൽകണമെന്ന് ശ്രീകാന്ത്

താരങ്ങൾക്ക് പരിക്കേറ്റതാണ് ലഖ്നൗവിന് തിരിച്ചടിയായതെന്ന് റിഷഭ് പന്ത്, ഇങ്ങനെ ഒഴികഴിവുകൾ പറയരുതെന്ന് മുഹമ്മദ് കൈഫ്

ബുംറയെ പരിഗണിക്കുന്നില്ല; ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് ഗില്ലോ പന്തോ?

UAE vs Bangladesh: എന്താണ് കടുവകളെ, നിങ്ങൾ ഇത്രയെ ഉള്ളോ ?, ടി20യിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച് യുഎഇ

അടുത്ത ലേഖനം
Show comments