Webdunia - Bharat's app for daily news and videos

Install App

ജിതേഷെന്താ ഫോട്ടോഷൂട്ട് ക്യാപ്റ്റനോ? പഞ്ചാബ് താരത്തെ ഒതുക്കൻ ശ്രമിക്കുന്നുവെന്ന് ആരാധകർ

അഭിറാം മനോഹർ
ഞായര്‍, 14 ഏപ്രില്‍ 2024 (19:02 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പരാജയം രുചിച്ച് പഞ്ചാബ് കിംഗ്‌സ്. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയായിരുന്നു രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. ശിഖര്‍ ധവാന്റെ അസ്സാന്നിധ്യത്തില്‍ സാം കരനാണ് പഞ്ചാബിനെ നയിച്ചത്. ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ സാം കരനായെങ്കിലും പഞ്ചാബിന്റെ ഈ തീരുമാനത്തില്‍ ആരാധകര്‍ അതൃപ്തരാണ്.
 
2024 സീസണില്‍ പഞ്ചാബിന്റെ ഔദ്യോഗിക വൈസ് ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാണ്. പഞ്ചാബ് ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് നടന്ന ഫോട്ടോഷൂട്ടില്‍ പോലും പഞ്ചാബിനെ പ്രതിനിധീകരിച്ചത് ജിതേഷായിരുന്നു. ഇതോടെ പഞ്ചാബ് ജിതേഷിനെ പേപ്പറില്‍ മാത്രമായി വൈസ് ക്യാപ്റ്റനാക്കിയെന്ന വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പോലും സ്ഥാനം പ്രതീക്ഷിക്കപ്പെടുന്ന താരത്തെ പഞ്ചാബ് ഒതുക്കികളയുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
 
ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ കാര്യപ്പെട്ട പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെങ്കിലും രാജസ്ഥാനെതിരെ 24 പന്തില്‍ 29 റണ്‍സുമായി ജിതേഷ് ഭേദപ്പെട്ട പ്രകടനം നടത്തി. വൈസ് ക്യാപ്റ്റനായിട്ടും എന്തുകൊണ്ട് ജിതേഷിന് പകരം സാം കരനെ മത്സരത്തില്‍ നായകനാക്കി എന്ന ചോദ്യത്തിനോട് പഞ്ചാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ താരങ്ങളോട് അടുക്കാൻ നിൽക്കരുത്, പാകിസ്ഥാൻ താരങ്ങളെ ഉപദേശിച്ച് മോയിൻ ഖാൻ

Virat Kohli: ഞങ്ങൾ വന്നത് കോലിയുടെ കളികാണാനാണ്, കോലി പുറത്തായതും സ്റ്റേഡിയവും കാലി

Virat Kohli, Ranji Trophy: 'രഞ്ജിയില്‍ ആണ് കുറ്റി തെറിച്ചു പോകുന്നത്'; നിരാശപ്പെടുത്തി കോലി, ആറ് റണ്‍സിനു പുറത്ത് (വീഡിയോ)

India vs England 4th T20 Live Updates: സഞ്ജു പുറത്താകുമോ? ഇംഗ്ലണ്ടിനെതിരായ നാലാം ടി20 ഇന്ന്

Kerala Blasters: ലൂണയ്ക്കു നേരെ കയ്യോങ്ങി നോവ; കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തമ്മിലടി, ജയിച്ചിട്ടും നാണക്കേട് (വീഡിയോ)

അടുത്ത ലേഖനം
Show comments