ഐപിഎല്ലില്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിക്ക് 177 റണ്‍സ് വിജയലക്ഷ്യം. ആര്‍സിബി ബൗളര്‍മാര്‍ മത്സരത്തില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവര്‍ പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചു. ഐപിഎല്ലിലെ തന്നെ ഏറ്റവും ദുര്‍ബലമായി വിശേഷിപ്പിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പക്ഷേ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. അല്‍സാരി ജോസഫ് 3 ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും അവസാന ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്തത് മത്സരത്തില്‍ നിര്‍ണായകമായി.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കത്തില്‍ തന്നെ ഓപ്പണറായ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായെങ്കിലും പ്രഭിസ്മരണ്‍ സിങ്ങും ശിഖര്‍ ധവാനും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ പ്രഭിസ്മരണെ നഷ്ടമായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി.പഞ്ചാബ് ചെറിയ സ്‌കോറില്‍ തന്നെ മത്സരം അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറാണ് പഞ്ചാബിന് മികച്ച സ്‌കോറിലെത്താനുള്ള അവസരം നേടികൊടുത്തത്.
	 
	കഴിഞ്ഞ ഐപിഎല്ലില്‍ റിങ്കു സിംഗ് ഒരോവറില്‍ 5 സിക്‌സുകള്‍ പറത്തിയ യാഷ് ദയാല്‍ 4 ഓവറില്‍ വെറും 23 റണ്‍സാണ് വിട്ടുകൊടുത്തത്. മുഹമ്മദ് സിറാജ് 4 ഓവറില്‍ 26 റണ്‍സും റണ്‍സുമാണ് വിട്ടുകൊടുത്തത്. ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ്വെല്‍,മുഹമ്മദ് സിറാജ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.