ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ടിയുള്ള ചര്‍ച്ചകളുടെ ഏഴയലത്ത് പോലും ഈ പേര് കൊണ്ടുവരരുത്; കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (10:26 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകനുമായ കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ തോറ്റതിനു പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും. മോശം ക്യാപ്റ്റന്‍സിയാണ് മത്സരം തോല്‍ക്കാന്‍ കാരണമെന്ന് ലഖ്‌നൗ ആരാധകര്‍ തുറന്നടിച്ചു. 
 
ഡെത്ത് ഓവറുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കിയുള്ള രാഹുലിന്റെ മണ്ടന്‍ തീരുമാനമാണ് ലഖ്‌നൗവിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. സ്പിന്നിനെ നന്നായി കളിക്കുന്ന രാഹുല്‍ തെവാത്തിയ ബാറ്റ് ചെയ്യുമ്പോള്‍ പേസര്‍മാര്‍ക്ക് ബോള്‍ നല്‍കി മത്സരം കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് രാഹുല്‍ ശ്രമിക്കേണ്ടിയിരുന്നതെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു. അഞ്ച് ഓവര്‍ മത്സരം ശേഷിക്കെ പേസ് ബൗളര്‍മാരായ മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര ആവേശ് ഖാന്‍ എന്നിവരുടേതായി നാല് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും സ്പിന്നറെ നേരത്തെ കൊണ്ടുവന്ന് പരീക്ഷണം നടത്തുകയാണ് രാഹുല്‍ ചെയ്തതെന്നാണ് മറ്റ് ചില വിമര്‍ശനങ്ങള്‍. 
 
രാഹുലിനെതിരായ ട്വീറ്റുകള്‍ ഇങ്ങനെ: 
 
'രാഹുല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു' 
 
'ആവേശ് ഖാനേയും ചമീരയേയും കുറച്ച് നേരത്തെ ഉപയോഗിക്കേണ്ടിയിരുന്നു. ഇത് ആരുടെ ഐഡിയയാണ്? ഇന്ത്യയുടെ ഭാവി നായകനെ ആലോചിക്കുമ്പോള്‍ ആ ചര്‍ച്ചകളുടെ പരിസരത്ത് പോലും രാഹുലിന്റെ പേര് വരരുത്' 
 
'രാഹുല്‍ ഗുജറാത്തിനെ ജയിപ്പിച്ചു' 
 
'കെ.എല്‍.രാഹുല്‍ ഭായ്, ദയവ് ചെയ്ത് ക്യാപ്റ്റന്‍സി ഉപേക്ഷിക്കൂ. ഇത് നിങ്ങള്‍ക്ക് ചേരില്ല'
 
'ബാറ്റിങ്ങിലും ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ മെനയുന്നതിലും രാഹുല്‍ പൂര്‍ണമായി പരാജയപ്പെട്ടു' 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

അടുത്ത ലേഖനം
Show comments