Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്‌ത്രി

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യ നായകനാകാൻ പരിഗണിക്കുന്നത് നാലുപേരെയെന്ന് രവി ശാസ്‌ത്രി
, വ്യാഴം, 24 മാര്‍ച്ച് 2022 (13:59 IST)
ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎൽ കമന്ററിയിലൂടെ സജീവമാകാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്‌ത്രി. ഇത്തവണത്തെ ഐപിഎല്ലായിരിക്കും ഭാവിയിലെ ഇന്ത്യൻ നായകൻ ആരെന്ന് തീരുമാനിക്കുകയെന്ന് രവിശാസ്‌ത്രി പറയുന്നു.
 
രോഹിത്തിനും കോലിക്കും പ്രായമേറി വരികയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇവരുടെ പിൻഗാമി ആരാകും എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. യുവതാരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും ഹാര്‍ദിക് പാണ്ഡ്യയും ഐപിഎല്ലിൽ നായകന്മാരായി എത്തുന്ന സാഹചര്യത്തിൽ ഇവരുടെ പ്രകടനമാകും ഞാന്‍ ശ്രദ്ധയോടെ വിലയിരുത്തുക. 
 
ഈ താരങ്ങൾ അവരുടെ ടീമുകളെ എങ്ങനെ നയിക്കുന്നുവെന്ന് ഞാൻ നോക്കും. തീർച്ചയായും ലഖ്‌നൗ നായകനെന്ന നിലയിൽ കെഎൽ രാഹുൽ എങ്ങനെ ടീമിനെ കൈകാര്യം ചെയ്യുന്നു എന്നും കാണേണ്ടതുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.വാംഖഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് തുടക്കാമാവുക. മെയ് 29നാണ് കലാശപ്പോര്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നുമുള്ള ഇടവേള: കോലി നായകസ്ഥാനത്ത് തിരിച്ചെത്തും