Glenn Maxwell: 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' മാക്‌സിയെ ഓസ്‌ട്രേലിയയിലേക്ക് പറഞ്ഞുവിടണമെന്ന് ആര്‍സിബി ഫാന്‍സ്; ഡക്കില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് !
ഐപിഎല്ലില്‍ 126 ഇന്നിങ്‌സുകളില്‍ 17 തവണയാണ് മാക്‌സ്വെല്‍ ഡക്കിനു പുറത്തായിരിക്കുന്നത്
Glenn Maxwell: ഈ ഐപിഎല്‍ സീസണിലെ മൂന്നാം ഡക്കുമായി ഗ്ലെന്‍ മാക്‌സ്വെല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ മാക്‌സ്വെല്‍ ഇതുവരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 32 റണ്‍സ് മാത്രം ! ആറ് ഇന്നിങ്‌സില്‍ മൂന്നിലും ഡക്കിന് പുറത്തായി. ഒരു കളിയില്‍ 28 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റെല്ലാ കളികളിലും അമ്പേ പരാജയം.
മാക്‌സ്വെല്ലിനെ നാട്ടിലേക്ക് പറഞ്ഞുവിടുന്നതാണ് നല്ലതെന്ന് ആര്‍സിബി ആരാധകര്‍ പോലും പരിഹസിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡക്കിന് പുറത്തായപ്പോള്‍ ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോര്‍ഡും മാക്‌സ്വെല്ലിനെ തേടിയെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് എന്ന നാണക്കേടിനാണ് മാക്‌സ്വെല്‍ അര്‍ഹനായിരിക്കുന്നത്.
ഐപിഎല്ലില്‍ 126 ഇന്നിങ്‌സുകളില്‍ 17 തവണയാണ് മാക്‌സ്വെല്‍ ഡക്കിനു പുറത്തായിരിക്കുന്നത്. 226 ഇന്നിങ്‌സുകളില്‍ 17 ഡക്കുകളുള്ള ദിനേശ് കാര്‍ത്തിക്കാണ് ഇനി രണ്ടാം സ്ഥാനത്ത്. രോഹിത് ശര്‍മയുടെ പേരിലും 17 ഡക്കുകള്‍ ഉണ്ട്, 242 ഇന്നിങ്‌സുകളില്‍ നിന്നാണെന്ന് മാത്രം.
റാഷിദ് ഖാന്‍, പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവരുടെ പേരില്‍ 15 ഡക്ക്. മനീഷ് പാണ്ഡെയും അമ്പാട്ടി റായിഡുവും 14 തവണ ഡക്കിനു പുറത്തായി.