തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

അഭിറാം മനോഹർ
തിങ്കള്‍, 31 മാര്‍ച്ച് 2025 (12:01 IST)
Hardik Pandya
ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ. ഗുജറാത്ത ടൈറ്റന്‍സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ബൗളിംഗ് പൂര്‍ത്തിയാക്കാന്‍ മുംബൈ നായകന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനം. 2025 സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുന്ന ആദ്യ നായകനാണ് ഹാര്‍ദ്ദിക്.
 
കഴിഞ്ഞ സീസണില്‍ 3 തവണ ഓവര്‍ നിരക്ക് കുറഞ്ഞതോടെ 2 തവണ പിഴയും ഒരു മത്സരവും ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലായിരുന്നു ഹാര്‍ദ്ദിക് മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തിയത്. ഇതിനെ തുടര്‍ന്ന് ഈ സീസണിലെ ആദ്യമത്സരം ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെ 4 വിക്കറ്റിനും തോറ്റ മുംബൈ നിലവില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments