Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്
Hardik Pandya and Sai Kishore
Hardik Pandya vs R Sai Kishore: ഗുജറാത്ത് ടൈറ്റന്‍സ് സ്പിന്നര്‍ ആര്‍.സായ് കിഷോറിനോടു മോശമായി പെരുമാറി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അഹമ്മദബാദില്‍ നടന്ന ഗുജറാത്ത് - മുംബൈ പോരാട്ടത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. സായ് കിഷോറിനെ നോക്കി ഹാര്‍ദിക് മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു.
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഹാര്‍ദിക് പാണ്ഡ്യ പിച്ചില്‍ പ്രതിരോധിച്ച പന്ത് കൈക്കലാക്കിയ ശേഷം സായ് കിഷോര്‍ മുംബൈ നായകനെ തുറിച്ചുനോക്കി. സായ് കിഷോറിന്റെ നോട്ടം ഹാര്‍ദിക്കിനു പിടിച്ചില്ല. സായ് കിഷോര്‍ തുറിച്ചുനോക്കുന്നതില്‍ പ്രകോപിതനായ ഹാര്‍ദിക് 'പോടാ' എന്നു പറയുകയായിരുന്നു. ഇതിനിടെ ഹാര്‍ദിക് മോശം വാക്ക് പ്രയോഗിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സായ് കിഷോറിനോടുള്ള കലിപ്പ് ഹാര്‍ദിക് പിന്നീട് ബാറ്റ് കൊണ്ട് തീര്‍ക്കുമെന്നാണ് മുംബൈ ആരാധകര്‍ കരുതിയത്. എന്നാല്‍ സായ് കിഷോര്‍ അടക്കമുള്ള ഗുജറാത്ത് ബൗളര്‍മാര്‍ക്കു മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യ വെള്ളം കുടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ 17 പന്തില്‍ 11 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായി. 64.71 എന്ന മോശം സ്‌ട്രൈക് റേറ്റിലാണ് ഹാര്‍ദിക്കിന്റെ 'തുഴച്ചില്‍' ഇന്നിങ്‌സ്.