Webdunia - Bharat's app for daily news and videos

Install App

ഗില്ലും റാഷിദ് ഖാനും തുടരും, മുഹമ്മദ് ഷമി പുറത്തേക്ക്: ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തുക ഈ താരങ്ങളെ

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (16:24 IST)
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഇടം കയ്യന്‍ ബാറ്ററായ സായ് സുദര്‍ശന്‍ എന്നിവരെ ഗുജറാത്ത് നിലനിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അണ്‍ ക്യാപ്ഡ് താരങ്ങളായ രാഹുല്‍ തെവാട്ടിയ,ഷാറൂഖ് ഖാന്‍ എന്നിവരെയും ഫ്രാഞ്ചൈസി നിലനിര്‍ത്തും
 
 ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ മുഖമായി ബിസിസിഐ കൊണ്ടുവരുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കൂടാതെ ഒരു ഐപിഎല്‍ സീസണില്‍ ടോപ് സ്‌കോററാകാനും ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ ഇമ്പാക്ട് ഉണ്ടാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. ഹാര്‍ദ്ദിക്കിന്റെ കീഴില്‍ അരങ്ങേറ്റ സീസണില്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. എന്നാല്‍ ഗില്ലിന്റെ നായകത്വത്തിന് കീഴില്‍ കഴിഞ്ഞ തവണ എട്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്. 
 
 നാളെയാണ് ഐപിഎല്‍ 2025നോട് അനുബന്ധിച്ച് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരെല്ലമാണ് എന്നത് അറിയിക്കേണ്ട അവസാന തീയ്യതി. നവംബര്‍ അവസാനവാരം വിദേശത്ത് വെച്ചായിരിക്കും ഐപിഎല്‍ താരലേലം. വരാനിരിക്കുന്ന സീസണില്‍ ഓക്ഷന്‍ പ്രൈസിന് പുറമെ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ മാച്ച് ഫീസ് താരങ്ങള്‍ക്ക് ലഭിക്കും. ഐപിഎല്‍ 2025ന് മുന്നോടിയായി ആറ് താരങ്ങളെ വരെ ടീമുകള്‍ക്ക് നിലനിര്‍ത്താനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് 'ഗില്ലാടി' തുടക്കം; ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചു

എളുപ്പമല്ല, എന്നാൽ റൊണാൾഡോയുടെ നിലവാരത്തിലെത്താൻ എംബാപ്പെയ്ക്ക് കഴിയും: ആഞ്ചലോട്ടി

Rohit Sharma: കോലിക്ക് പിന്നാലെ; ഏകദിനത്തില്‍ 11,000 റണ്‍സുമായി രോഹിത്

കിട്ടിയത് എട്ടിന്റെ പണി, ഫഖര്‍ സമാന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകും, പകരക്കാരനായി ഇമാം ഉള്‍ ഹഖ്

Axar Patel - Rohit Sharma: സിംപിള്‍ ക്യാച്ച് നഷ്ടമാക്കി രോഹിത് ശര്‍മ, അക്‌സറിന്റെ ഹാട്രിക് വെള്ളത്തില്‍; ക്ഷമ ചോദിച്ച് ഇന്ത്യന്‍ നായകന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments