Select Your Language

Notifications

webdunia
webdunia
webdunia
webdunia

PBKS vs GT: പഞ്ചാബ് പുതിയ വേർഷൻ ഇന്ന് ഗുജ്റാത്തിനെതിരെ, വിജയം തുടരാൻ ലക്ഷ്യമിട്ട് ശ്രേയസ്

Gujarat Titans vs Punjab kings

അഭിറാം മനോഹർ

, ചൊവ്വ, 25 മാര്‍ച്ച് 2025 (12:51 IST)
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്- പഞ്ചാബ് കിംഗ്‌സ് പോരാട്ടം. കഴിഞ്ഞ തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത നായകനായിരുന്ന ശ്രേയസ് അയ്യരാണ് ഇക്കുറി പഞ്ചാബിന്റെ നായകന്‍. ടീമിനെ മൊത്തമായി അഴിച്ചുപണിതാണ് ഇക്കുറി പഞ്ചാബ് എത്തുന്നത്. അതേസമയം ജോസ് ബട്ട്ലര്‍ അടങ്ങുന്ന ഗുജറാത്ത് നിരയും ശക്തരാണ്.
 
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെ നായകനെന്ന നിലയിലുള്ള ഐപിഎല്‍ റെക്കോര്‍ഡ് അത്ര മെച്ചമുള്ളതല്ല. ഇത് തിരുത്താനാകും ഇത്തവണ ഗില്‍ ലക്ഷ്യമിടുന്നത്. ജോസ് ബട്ട്ലര്‍ക്കൊപ്പം സായ് സുദര്‍ശന്‍, ഗ്ലെന്‍ ഫിലിപ്‌സ്, രാഹുല്‍ തെവാട്ടിയ എന്നിവരടങ്ങുന്ന ഗുജറാത്ത് തങ്ങളുടേതായ ദിവസം ആരെയും തോല്‍പ്പിക്കുന്ന സംഘമാണ്. അതേസമയം നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ശ്രേയസ് അയ്യരും അസ്മത്തുള്ള ഒമര്‍സായിയും അടങ്ങുന്ന പഞ്ചാബും മികച്ച ടീമാണ്.
 
സ്പിന്നറായി റാഷിദ് ഖാനും പേസര്‍മാരായി കഗിസോ റബാഡ, മുഹമ്മദ് സിറാജ് എന്നിവരുള്ളത് ഗുജറത്തിന് കരുത്താണ്. മാര്‍ക്കോ യാന്‍സനും ഒമര്‍സായും അടങ്ങുന്ന പഞ്ചാബ് പേസ് നിര അത്ര ശക്തമല്ല എന്നതാകും പഞ്ചാബിന് തിരിച്ചടിയാവുക. ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rishabh Pant: ഇത്ര നല്ല അവസരം കിട്ടിയിട്ട് തുലച്ചു; ലഖ്‌നൗവിന്റെ തോല്‍വിക്കു കാരണം റിഷഭ് പന്ത്, നായകനു വിമര്‍ശനം