ആറാടി ടീം അംഗങ്ങള്‍, കയ്യും കെട്ടി ഫ്രിഡ്ജില്‍ ചാരി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ; അവിശ്വസനീയം ഈ ജയം

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (07:51 IST)
ഐപിഎല്‍ 15-ാം സീസണിലെ ഏറ്റവും നാടകീയ മത്സരമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ നടന്നത്. അവസാന ഓവറില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ നാല് സിക്‌സ് സഹിതം 25 റണ്‍സാണ് ഗുജറാത്തിന് വേണ്ടി രാഹുല്‍ തെവാത്തിയയും റാഷിദ് ഖാനും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. രാഹുല്‍ തെവാത്തിയയുടെ ഒരു സിക്സും റാഷിദ് ഖാന്റെ മൂന്ന് സിക്സുമാണ് അവസാന ഓവറില്‍ പിറന്നത്. 
 
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 195 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു. അതും അവസാന പന്തില്‍ !
 
മാര്‍ക്കോ ജാന്‍സണ്‍ ആണ് ഹൈദരബാദിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ആറ് പന്തില്‍ 22 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ജാന്‍സന്റെ ആദ്യ പന്ത് രാഹുല്‍ തെവാത്തിയ സിക്സര്‍ പറത്തി. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് റാഷിദ് ഖാന് സ്ട്രൈക് കൈമാറി. അവസാന ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ സിക്സര്‍ പറത്തി. നാലാം പന്തില്‍ റണ്‍സൊന്നും എടുത്തില്ല. അവസാന രണ്ട് പന്തുകളും അതിര്‍ത്തി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. 
 
ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി വൃദ്ധിമാന്‍ സാഹ 38 പന്തില്‍ 68 റണ്‍സും രാഹുല്‍ തെവാത്തിയ 21 പന്തില്‍ 40 റണ്‍സും റാഷിദ് ഖാന്‍ 11 പന്തില്‍ 31 റണ്‍സും നേടി. ഹൈദരബാദിന് വേണ്ടി ഉമ്രാന്‍ മാലിക്ക് അഞ്ച് വിക്കറ്റ് നേടി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivam Dube : ബാറ്റിംഗുമില്ല, ബൗളിങ്ങുമില്ല, ടീമിനെ തോൽപ്പിക്കാൻ ക്യാച്ചുകളും കൈവിടുന്നു: എന്തിനാണ് ദുബെ ടീമിൽ ?

ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ

Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !

ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി

Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?

അടുത്ത ലേഖനം
Show comments