Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന ഓവറിലെ റണ്‍ഔട്ട്; മില്ലറോട് കുപിതനായി ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)

Hardik Pandya David Miller Run out video
, ശനി, 9 ഏപ്രില്‍ 2022 (10:35 IST)
ഐപിഎല്‍ 15-ാം സീസണില്‍ ഇതുവരെ കഴിഞ്ഞ കളികളില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തിയാണ് തെവാത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയത്തിലെത്തിച്ചത്. 
 
ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ ചില നാടകീയ രംഗങ്ങളും അരങ്ങേറി. അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ റണ്‍ഔട്ട് ആയി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടാരം കയറി. അതിനു ശേഷമാണ് തെവാത്തിയ ക്രീസിലെത്തിയത്. 
റണ്‍ഔട്ട് ആയതില്‍ ഹാര്‍ദിക് പാണ്ഡ്യ തനിക്കൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന ഡേവിഡ് മില്ലറോട് ദേഷ്യപ്പെട്ടു. അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറി നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് മിസ് ചെയ്തു. എന്നാല്‍ സിംഗിളിനായി മില്ലര്‍ ഓടിയതോടെ വിക്കറ്റ് കീപ്പര്‍ ബെയര്‍‌സ്റ്റോ ഡയറക്ട് ഹിറ്റില്‍ ഹാര്‍ദിക്കിനെ പുറത്താക്കി. ഹാര്‍ദിക്കിന് ക്രീസില്‍ എത്താന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് മില്ലറോട് ഹാര്‍ദിക് ചൂടായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് പഞ്ചാബിന്റെ തോല്‍വിയില്‍ സിംപതി തോന്നുന്നു: ഹാര്‍ദിക് പാണ്ഡ്യ