Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Hardik Pandya

അഭിറാം മനോഹർ

, ബുധന്‍, 24 ഏപ്രില്‍ 2024 (16:36 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. രാജസ്ഥാനെതിരെയായ മത്സരത്തിലെ ഹാര്‍ദ്ദിക്കിന്റെ പ്രകടനം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് പത്താന്‍ പറയുന്നു. ഹാര്‍ദ്ദിക്കിന്റെ ഹിറ്റിംഗ് കഴിവ് വല്ലാതെ കുറഞ്ഞിരിക്കുന്നു. ബിഗ് പിച്ചറില്‍ അതൊരു വലിയ ആശങ്കയാണ്. വാംഖഡെയില്‍ ഹാര്‍ദ്ദിക് വ്യത്യസ്തനാണ്. എന്നാല്‍ മറ്റ് പിച്ചുകളിലെ അവന്റെ പ്രകടനം ഏറെ വിഷമിപ്പിക്കുന്നു. ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചു.
 
ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ 8 മത്സരങ്ങളിലാഇ 21.57 റണ്‍സ് ശരാശരിയില്‍ 151 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. 142 സ്‌െ്രെടക്ക് റേറ്റുള്ള പാണ്ഡ്യയുടെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സാണ്. ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിന്റേത്. നാല് വിക്കറ്റുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ഹാര്‍ദ്ദിക് ഇതുവരെ നേടിയിട്ടുള്ളത്. ടി20 ലോകകപ്പ് അടുത്തിരിക്കെയാണ് ഓള്‍ റൗണ്ടര്‍ മികവില്‍ ഇന്ത്യ ആശ്രയിക്കുന്ന ഹാര്‍ദ്ദിക് ബൗളിംഗിലും ബാറ്റിംഗിലും തുടര്‍ച്ചയായി ആരാധകരെ നിരാശരാക്കുന്നത്. ഡെത്ത് ഓവറുകളിലെ ഫിനിഷര്‍ റോളിലും പഴയ പോലെ തിളങ്ങാന്‍ ഹാര്‍ദ്ദിക്കിനാകുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍