Webdunia - Bharat's app for daily news and videos

Install App

കോലിയെ ഔട്ടാകാനാകുമോ എന്നാണ് അവനോട് ആദ്യം ചോദിച്ചത്, യെസ് എന്ന് പറഞ്ഞു വിക്കറ്റും നേടി: സിദ്ധാർഥിനെ പ്രശംസിച്ച് ജസ്റ്റിൻ ലാംഗർ

അഭിറാം മനോഹർ
വ്യാഴം, 4 ഏപ്രില്‍ 2024 (10:00 IST)
Siddharth,LSG
ഐപിഎല്‍ എല്ലാ സീസണിലും പുതിയ ക്രിക്കറ്റ് പ്രതിഭകളെ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കുന്ന ടൂര്‍ണമെന്റാണ്. ഈ സീസണില്‍ മായങ്ക് യാദവാണ് ഐപിഎല്ലിന്റെ പ്രധാന കണ്ടുപിടിത്തമെങ്കിലും വേറെയും പുതിയ താരങ്ങള്‍ ഐപിഎല്ലിലൂടെ ശ്രദ്ധ നേടുന്നത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റ് നേടിയ ലഖ്‌നൗവിന്റെ തമിഴ്‌നാട് ലെഫ്റ്റ് ആം സ്പിന്നറായ എം സിദ്ധാര്‍ഥാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
 
മത്സരത്തില്‍ കോലിയുടെ വിക്കറ്റ് നേടിയതിലല്ല തന്റെ കഴിവില്‍ സിദ്ധാര്‍ഥ് പുലര്‍ത്തിയ ആത്മവിശ്വാസമാണ് താരത്തെ ശ്രദ്ധേയമാക്കുന്നത്. സിദ്ധാര്‍ഥിന്റെ ആത്മവിശ്വാസത്തെ പറ്റി മത്സരശേഷം ലഖ്‌നൗ പരിശീലകനായ മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധാര്‍ഥിനെ അഭിനന്ദിച്ചുകൊണ്ട് ലാംഗര്‍ പറയുന്ന വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lucknow Super Giants (@lucknowsupergiants)

ഞാന്‍ അവനോട് മുന്‍പ് സംസാരിച്ചിട്ടില്ല. നെറ്റ്‌സില്‍ അവന്‍ ആം ബോള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനതില്‍ ഇമ്പ്രെസ്സ്ഡായി. സിദ്ധാര്‍ഥിനെ പിന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് കോലിയെ ടീമിന് വേണ്ടി പുറത്താക്കാന്‍ സാധിക്കുമോ എന്നാണ്. മടിച്ചുനില്‍ക്കാതെ യെസ് സാര്‍ എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കു. അവന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്‍എസ്ജി ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ക്ക് മുന്നില്‍ നടത്തിയ സംസാരത്തില്‍ ലാംഗര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments