Gautam Gambhir and Virat Kohli: ആലിംഗനം ചെയ്ത് കോലിയും ഗംഭീറും; ഒരു അടി മിസ് ആയല്ലോ എന്ന് ആരാധകര്‍ (വീഡിയോ)
പതിവില്‍ നിന്ന് വിപരീതമായി വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്
Gautam Gambhir and Virat Kohli: ഐപിഎല്ലില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം. കൊല്‍ക്കത്ത മെന്റര്‍ ആയ ഗൗതം ഗംഭീറും ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ഏറ്റുമുട്ടുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഗ്രൗണ്ടിലും ഗ്രൗണ്ടിനു പുറത്ത് വാക്കുകള്‍ കൊണ്ടും തമ്മിലടിച്ച ശീലമുണ്ട് ഇരുവര്‍ക്കും. അതുകൊണ്ട് തന്നെ ഇത്തവണയും എന്തെങ്കിലും നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
പതിവില്‍ നിന്ന് വിപരീതമായി വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. കളിക്കിടെ വിരാട് കോലിയും ഗൗതം ഗംഭീറും ആലിംഗനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. അന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാനേജ്‌മെന്റിനൊപ്പം ആയിരുന്നു ഗംഭീര്‍. ബെംഗളൂരുവും ലഖ്‌നൗവും തമ്മിലുള്ള മത്സരശേഷം കോലിയും ഗംഭീറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സഹതാരങ്ങള്‍ വന്നാണ് പിന്നീട് ഇരുവരേയും പിടിച്ചുമാറ്റിയത്.