Webdunia - Bharat's app for daily news and videos

Install App

IPL 2024: മാർക്രമല്ല, സൺറൈസേഴ്സ് നായകനായി കമ്മിൻസ് തന്നെ, പ്രഖ്യാപനവുമായി ഹൈദരാബാദ്

അഭിറാം മനോഹർ
തിങ്കള്‍, 4 മാര്‍ച്ച് 2024 (13:36 IST)
Captain Pat cummins
വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി പുതിയ നായകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സിനെയാണ് ഹൈദരാബാദ് നായകനാക്കി പ്രഖ്യാപിച്ചത്. ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി മുടക്കിയാണ് പാറ്റ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
 
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് കേപ്ടൗണിനായി 2 തവണ കിരീടം നേടിയ നായകനാണ് എയ്ഡന്‍ മാര്‍ക്രമെങ്കിലും കഴിഞ്ഞ തവണ നായകനായി ഹൈദരബാദിനായി തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ കിരീടനേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്രം ഐപിഎല്ലിലും നായകനാകുമെന്നാണ് ആരാധകരും കരുതിയിരുന്നത്.
 
കഴിഞ്ഞ 3 സീസണുകളില്‍ ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ നായകനാണ് പാറ്റ് കമ്മിന്‍സ്. 2022ല്‍ കെയ്ല്‍ വില്യംസണും കഴിഞ്ഞ സീസണില്‍ എയ്ഡന്‍ മാര്‍ക്രവുമായിരുന്നു ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പില്‍ വിജയത്തിലെത്തിച്ചതാണ് കമ്മിന്‍സിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇക്കുറി ട്രാവിസ് ഹെഡും ഹസരങ്കയുമെല്ലാം ഹൈദരബാദ് നിരയിലുണ്ട്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സീസണില്‍ ഹൈദരബാദിന്റെ ആദ്യ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

90 തിരഞ്ഞെടുപ്പുകളില്‍ തോറ്റ രാഹുല്‍ ഗാന്ധിയേക്കാള്‍ ഭേദം; ഷമയ്ക്കു ചുട്ട മറുപടിയുമായി ബിജെപി

ഇന്ത്യക്കെതിരായ സെമി പോരിന് മുൻപ് ഓസീസിന് കനത്ത തിരിച്ചടി, ഓപ്പണർ മാത്യൂ ഷോർട്ട് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

'ദേ അവന്‍ ഇങ്ങനെയാണ് ആ ക്യാച്ചെടുത്തത്'; ഔട്ടായതു കാണിച്ചുകൊടുത്ത് ജഡേജ, കോലിക്ക് അത്ര പിടിച്ചില്ല (വീഡിയോ)

Varun Chakravarthy: ഇന്ത്യയുടെ ടെന്‍ഷന്‍ 'വരുണ്‍'; ആരെ ഒഴിവാക്കും?

Champions Trophy 2025, India vs Australia Semi Final: ഇന്ത്യക്ക് വീണ്ടും ഓസീസ് 'ഭീഷണി'; പടിക്കല്‍ കലമുടയ്ക്കുമോ?

അടുത്ത ലേഖനം
Show comments