കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയിച്ചതോട് കൂടി ഐപിഎല്‍ 25 സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ12.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 62 റണ്‍സുമായി തിളങ്ങിയ റിയാന്‍ റിക്കിള്‍ട്ടണിന്റെ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയം നേടികൊടുത്തത്. മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ നിന്നും 27 റണ്‍സുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.
മത്സരത്തില്‍ ആന്ദ്രേ റസലിന്റെ ഓവറില്‍ സൂര്യകുമാര്‍ യാദവ് തന്റെ ട്രേഡ് ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ സിക്‌സര്‍ സ്വന്തമാക്കിയിരുന്നു. മത്സരശേഷം ഈ ഷോട്ടിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ റിയാന്‍ റിക്കിള്‍ട്ടണ്‍. ഞാന്‍ ക്വിന്റണ്‍ ഡികോക്കിനോട് തമാശയായി പറഞ്ഞിരുന്നു. സൂര്യ എന്ന് പറയുന്നത് ഒരു സംഭവമാണെന്ന്. എനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍, എന്തിന് സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഷോട്ടാണ് സൂര്യ കളിച്ചത്.
ആ ഷോട്ട് സൂര്യ ഇതിന് മുന്‍പും പല തവണ കളിച്ചതാണ്. ഞാന്‍ പക്ഷേ അത് ഒരിക്കല്‍ പോലും ട്രൈ ചെയ്യാന്‍ പോലും പോകുന്നില്ല. സൂര്യ സ്വന്തം ടീമിലാണ് കളിക്കുന്നത് എന്നത് വലിയ ആശ്വാസമാണ് റിയാന്‍ റിക്കിള്‍ട്ടണ്‍ മത്സരശേഷം പറഞ്ഞു.