തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു, നിതീഷ് റാണ

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (13:04 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി നിതീഷ് റാണ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പോയൻ്റ് പട്ടികയിൽ ഏറ്റവും അവസാനം നിൽക്കുന്ന ഡൽഹി ക്യാപ്പിറ്റൽസുമായാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ഇതോടെ അഞ്ച് തോൽവികൾക്ക് ശേഷം ഡൽഹി സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. അതേസമയം മത്സരശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഏൽക്കുന്നതായി കൊൽക്കത്ത നായകൻ നിതീഷ് റാണ വ്യക്തമാക്കി.
 
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 15-20 റൺസ് കുറവാണ് ഞങ്ങൾ നേടിയത്. അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ക്രീസിൽ തന്നെ കാലുറപ്പിച്ച് നിൽക്കേണ്ടതായിരുന്നു. ഞങ്ങളുടെ ബൗളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഡൽഹിയുടെ സ്കോറിംഗ് കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് സാധിച്ചില്ല. ബൗളിംഗിൽ ഈ പ്രകടനം തന്നെ തുടർ മത്സരങ്ങളിലും പാലിക്കേണ്ടതുണ്ട്. ടീം എന്ന നിലയിൽ കൂടുതൽ ഒത്തിണക്കം കൂടി കാണിക്കാനായാൽ മികച്ച പ്രകടനം നടത്താനാകുമെന്നും കൊൽക്കത്ത നായകൻ വ്യക്തമാക്കി.
 
മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 128 റൺസ് വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ വെച്ചത്. ഈ വിജയലക്ഷ്യം 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. 41 പന്തിൽ 57 റൺസുമായി നായകൻ ഡേവിഡ് വാർണറാണ് ഡൽഹിക്ക് വേണ്ടി തിളങ്ങിയത്. 43 റൺസെടുത്ത ഓപ്പണർ ജേസൺ റോയിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്

India w vs Australia w: ഓസ്ട്രേലിയ മാത്രമല്ല, ഒരു പിടി റെക്കോർഡുകളും ഇന്ത്യയ്ക്ക് മുന്നിൽ തകർന്നു, ചരിത്രം കുറിച്ച് വനിതകൾ

Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

അടുത്ത ലേഖനം
Show comments