ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിപ്രതീക്ഷ എന്ന രീതിയിൽ വിശേഷണങ്ങൾ ലഭിച്ചിട്ടുള്ള താരമാണ് കെ എൽ രാഹുൽ. ഏകദിനത്തിലും ടി20യിലും ടെസ്റ്റിലുമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ താരത്തിനായിട്ടുണ്ട്. എന്നാൽ സമീപകാലത്തായി ടി20 ക്രിക്കറ്റിലെ പവർ പ്ലേ ഓവറുകളിൽ പ്രതിരോധാത്മകമായാണ് താരം കളിക്കുന്നത്. ടി20 ഫോർമാറ്റിൽ ടീമുകൾ പരമാവധി റൺസ് കണ്ടെത്തുന്ന പവർ പ്ലേ ഓവറുകൾ ദയനീയമായ പ്രകടനമാണ് 2022 മുതൽ രാഹുൽ നടത്തുന്നത്.
2022ൽ 30 ഇന്നിങ്ങ്സുകളാണ് ടി20യിലെ പവർ പ്ലേ ഓവറുകളിൽ രാഹുൽ കളിച്ചത്. 400 പന്തുകളിൽ നിന്നും 416 റൺസ് മാത്രമാണ് പവർപ്ലേ സമയത്ത് കെ എൽ രാഹുലിന് ആകെ നേടാനായത്. ഏകദിന ക്രിക്കറ്റിലെ ബാറ്റർമാരെ പോലെ 104 എന്ന സ്ട്രൈക്ക്റേറ്റിലാണ് ഫീൽഡ് നിയന്ത്രണങ്ങളുള്ള നിർണായകമായ ഓവറുകളിൽ രാഹുൽ ആകെ നേടിയിട്ടുള്ളത്. 2023ലാകട്ടെ 6 ഇന്നിങ്ങ്സുകൾ ബാറ്റ് ചെയ്ത താരം 87 പന്തുകളാണ് പവർപ്ലേയിൽ കളിച്ചത്. ഇത്രയും പന്തുകളിൽ നിന്ന് 109.1 പ്രഹരശേഷിയിൽ 95 റൺസാണ് രാഹുൽ നേടിയിട്ടുള്ളത്.