ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു റണ്‍സിന് വിജയിച്ചതോടെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി ലഖ്‌നൗ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ആദ്യ 2 സ്ഥാനക്കാര്‍. ഇവരാകും ക്വാളിഫയര്‍ 1ല്‍ ഏറ്റുമുട്ടുക. ചെന്നൈയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയ്ക്ക് അല്പം മുന്‍തൂക്കമുണ്ട്.
അതേസമയം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് എല്‍എസ്ജിക്ക് എലിമിനേറ്റര്‍ കളിച്ച് മുന്നേറേണ്ടി വരും. രാജസ്ഥാന്‍ റോയല്‍സ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരില്‍ ഏതെങ്കിലും ടീമാകും ലഖ്‌നൗവിന് എതിരാളികളാവൂക. ഇന്ന് നടക്കുന്ന ആര്‍സിബി ഗുജറാത്ത് ടൈറ്റന്‍സ് മത്സരവും മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദ് മത്സരവും ഇതോടെ നിര്‍ണായകമാകും. മുംബൈ ഹൈദരാബാദിനോട് തോല്ലികയും ആര്‍സിബിയെ ഗുജറാത്ത് 5 റണ്‍സിനെങ്കിലും തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാനാകും യോഗ്യത നേടുക.
അതേസമയം ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും വിജയിക്കുകയാണെങ്കില്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതുള്ള ടീമാകും പ്ലേ ഓഫ് യോഗ്യത നേടുക. നിലവില്‍ റണ്‍റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ആര്‍സിബിക്ക് അതിനാല്‍ പ്ലേ ഓഫ് സാധ്യത കൂടുതലാണ്. ആര്‍സിബി തോല്‍ക്കുകയും മുംബൈ വിജയിക്കുകയുമാണെങ്കില്‍ മുംബൈ പ്ലേ ഓഫ് യോഗ്യത നേടും.