Webdunia - Bharat's app for daily news and videos

Install App

IPL 2024 Individual Award Winners: റണ്‍വേട്ടയില്‍ കോലി തന്നെ ഒന്നാമന്‍; ഐപിഎല്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ?

ഫൈനലില്‍ കളിയിലെ താരമായത് കൊല്‍ക്കത്തയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (08:34 IST)
IPL 2024 Individual Award Winners: ഐപിഎല്‍ 2024 സീസണില്‍ ഓറഞ്ച് ക്യാപ്പിനു അര്‍ഹനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളില്‍ നിന്ന് 154.69 സ്‌ട്രൈക്ക് റേറ്റോടെ 741 റണ്‍സ് നേടിയാണ് കോലി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും കോലി ഈ സീസണില്‍ നേടി. 
 
ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ കരസ്ഥമാക്കി. 450 പോയിന്റാണ് നരെയ്‌ന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള കോലി 315.5 പോയിന്റോടെ ബഹുദൂരം പിന്നിലാണ്. 15 കളികളില്‍ നിന്ന് 488 റണ്‍സും 17 വിക്കറ്റുമാണ് നരെയ്ന്‍ നേടിയിരിക്കുന്നത്. 
 
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് പഞ്ചാബ് കിങ്‌സ് താരം ഹര്‍ഷല്‍ പട്ടേല്‍. 14 ഇന്നിങ്‌സുകളില്‍ നിന്ന് 9.73 ഇക്കണോമിയില്‍ 24 വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയിട്ടുണ്ട്. 
 
ഫൈനലില്‍ കളിയിലെ താരമായത് കൊല്‍ക്കത്തയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം സണ്‍റൈസേഴ്‌സ് താരം നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് ഹൈദരബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജേക് ഫ്രേസര്‍ ഇലക്ട്രിക് സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 234.04 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സാണ് ജേക് ഫ്രേസര്‍ അടിച്ചുകൂട്ടിയത്. ഫെയര്‍ പ്ലെ അവാര്‍ഡ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments