IPL 2025 Final, RCB vs PBKS: മഴ പെയ്തു കളി ഉപേക്ഷിച്ചാല്‍ കപ്പ് പഞ്ചാബിന്

2023 മുതല്‍ പഞ്ചാബിനു മേല്‍ ആര്‍സിബി ശക്തമായ ആധിപത്യം പുലര്‍ത്തുന്നു

രേണുക വേണു
ചൊവ്വ, 3 ജൂണ്‍ 2025 (08:21 IST)
RCB vs PBKS

IPL 2025 Final, RCB vs PBKS: ഐപിഎല്‍ 2025 സീസണ് ഇന്നു കൊട്ടിക്കലാശം. അഹമ്മദബാദ് നരേന്ദ്ര  മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. 
 
ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 18 വീതം ജയം ഇരു ടീമുകള്‍ക്കും ഉണ്ട്. എന്നാല്‍ 2023 മുതല്‍ പഞ്ചാബിനു മേല്‍ ആര്‍സിബി ശക്തമായ ആധിപത്യം പുലര്‍ത്തുന്നു. 2023 മുതല്‍ ഇരു ടീമുകളും ആറ് തവണ പരസ്പരം ഏറ്റുമുട്ടി. അതില്‍ അഞ്ച് കളികളും ജയിച്ചത് ആര്‍സിബിയാണ്. 
 
മഴയെ തുടര്‍ന്ന് ഇന്ന് ഫൈനല്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ (ജൂണ്‍ നാല്) റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. നാളെയും കളി നടക്കാതെ വന്നാല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനു കിരീടം ലഭിക്കും. ലീഗ് ഘട്ടത്തില്‍ ആര്‍സിബി രണ്ടാം സ്ഥാനത്തായിരുന്നു. മഴ വെല്ലുവിളിയായേക്കുമെങ്കിലും കളി നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 
 
പഞ്ചാബ് സാധ്യത ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍, നേഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍ / യുസ്വേന്ദ്ര ചഹല്‍, വിജയകുമാര്‍ വൈശാഖ്
 
ബെംഗളൂരു, സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീദര്‍, മായങ്ക് അഗര്‍വാള്‍, ടിം സീഫര്‍ട്ട് / ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് / റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments